ന്യൂദൽഹി: ഏകീകൃത സിവിൽ കോഡ് ബിൽ നിയമസഭയിൽ അവതരിപ്പിച്ച് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി. ഭരണഘടനയുമായി നിയമസഭയിലെത്തിയ മുഖ്യമന്ത്രി ഏറെ കാലത്തെ കാത്തിരിപ്പ് അവസാനിക്കുകയാണെന്നും നടപടികളോട് കോൺഗ്രസ് സഹകരിക്കണമെന്നും പറഞ്ഞു.
ബിജെപി എംഎൽഎമാരുടെ ജയ് ശ്രീറാം വിളികൾക്കിടയിലാണ് മുഖ്യമന്ത്രി ബിൽ അവതരിപ്പിച്ചത്. എന്നാൽ തിടുക്കത്തിലാണ് നടപടിയെന്നും കരട് ബിൽ വായിക്കാൻ പോലും ബിജെപി സമയം നല്‍കിയില്ലെന്നും കോൺഗ്രസ് ആരോപിച്ചു. പ്ലക്കാർഡുകളുമായി കോൺഗ്രസ് നേതാക്കൾ സഭയിൽ പ്രതിഷേധിച്ചു.
ഗോത്രവിഭാഗങ്ങളെ ബില്ലിൻറെ പരിധിയിൽ നിന്ന് ഒഴിവാക്കും. മുൻ സുപ്രീം കോടതി ജഡ്ജിയുടെ നേതൃത്ത്വത്തിലുള്ള അഞ്ചംഗ സമിതിയാണ് കരട് ബിൽ തയാറാക്കിയത്. ബില്ലുമായി ബന്ധപ്പെട്ട ചർച്ചകൾക്കാണ് അഞ്ച് ദിവസത്തെ സഭാസമ്മേളനം വിളിച്ചു ചേർത്തത്. ബില്ല് സഭയിൽ പാസാകുന്നതോടെ രാജ്യത്ത് ആദ്യം ഏക സിവിൽകോഡ് നടപ്പിലാകുന്ന സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: