ആലപ്പുഴ : എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശനും മന്ത്രി ഗണേഷ് കുമാറുമായുളള വാക് പോര് തുടരുന്നു. ഗണേഷ് കുമാറിന്റെ പൂര്‍വാശ്രമത്തിലെ കഥകള്‍ തന്നെക്കൊണ്ട് പറയിപ്പിക്കരുത്. സ്വഭാവശുദ്ധി ഇല്ലാത്ത ഗണേഷ് കുമാര്‍ പിണറായിയുടെ ഔദാര്യത്തില്‍ മന്ത്രിയായ ആളാണെന്നും വെള്ളാപ്പള്ളി നടേശന് വിമര്‍ശിച്ചു.
സ്വന്തം തട്ടകത്തില്‍ അല്ലാതെ ഒരിടത്തും ഗണേഷ് കുമാര്‍ ജയിക്കില്ല. എസ്എന്‍ഡിപിയുടെ കാര്യം നോക്കാന്‍ എസ്എന്‍ഡിപികാര്‍ക്ക് അറിയാമെന്നും വെള്ളാപ്പള്ളി പറഞ്ഞു
ശാശ്വതീകാനന്ദ സ്വാമി സിംഹാസനത്തിലിരുത്തിയവര്‍ അവിടം മലീമസമാക്കുന്നവെന്നുവെന്ന് ഗണേഷ് കുമാര്‍ കഴിഞ്ഞ ദിവസം വെളളാപ്പളി നടേശന്റെ പേരെടുത്ത് പറയാതെ വിമര്‍ശിച്ചിരുന്നു. അത്തരക്കാരുടെ സംസ്കാരത്തിനനസരിച്ച് മറുപടി പറയുന്നില്ലെന്നും ഗണേഷ് കുമാര്‍ തിരുവനന്തപുരത്ത് പറഞ്ഞു.
ശ്രീനാരായണ ഏകീകരണ പിന്നാക്ക സംഘടനകളുടെ കേരള കോണ്ഗ്ര -ബി ലയന സമ്മേളനത്തില്‍ പ്രസംഗിക്കവെയാണ് ഗണേഷ് ഇങ്ങനെ പറഞ്ഞത്. സ്വഭാവ ശുദ്ധിയില്ലാത്തയാളെ മന്ത്രിയാക്കിയാല്‍ വെളുക്കാന്‍ തേച്ചത് പാണ്ടാകുമെന്ന സ്ഥിതിയാകുമെന്ന വെളളാപ്പള്ളിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഗണേഷ് പരോക്ഷ മറുപടി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: