കൊച്ചി: എറണാകുളത്ത് യുവതിയെ ആക്രമിച്ച കേസിൽ പ്രതി പിടിയിൽ. എറണാകുളം പള്ളുരുത്തി സ്വദേശി അജീഷ് ആണ് പിടിയിലായത്. കഴിഞ്ഞ ശനിയാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം.
കടവന്ത്ര മാർക്കറ്റിന് സമീപത്ത് വച്ച് ഇയാൾ സ്പാ ജീവനക്കാരിയായ യുവതിയോട് മോശമായി പെരുമാറി. യുവതിയോട് അപമര്യാദയായി പെരുമാറാനുള്ള ശ്രമം ചെറുത്തപ്പോഴായിരുന്നു ആക്രമണം ഉണ്ടായത്. ബിയർ കുപ്പി കൊണ്ട് അടിക്കാൻ ശ്രമിച്ചപ്പോൾ ഓടി രക്ഷപ്പെട്ട യുവതിയെ പിന്തുടർന്ന് കത്തി കാട്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. ഇയാൾ നിരവധി മയക്കുമരുന്ന് ഇടപാട് കേസുകളിലും പ്രതിയാണെന്ന് പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: