ഗൂഡല്ലൂര്‍: ദേവര്‍ഷോലയിലെ ശിവന് കോവിലില്‍ നടക്കിരുത്തിയ റോബോട്ടിക് ആന ശ്രദ്ധാകേന്ദ്രമായി. കാനഡയില്‍ താമസിക്കുന്ന പാലക്കാട്ടു സ്വദേശി സംഗീത അയ്യരാണ് 12 ലക്ഷം രൂപയുടെ റോബോട്ടിക് ആനയെ ക്ഷേത്രത്തിന് സമര്‍പ്പിച്ചത്. ഇതോടെ നീലഗിരിയില്‍ ആദ്യമായി റോബോട്ടിക് ആനയെ ചടങ്ങുകളില്‍ ഉപയോഗിക്കുന്ന ക്ഷേത്രമായി ശിവന് കോവില്‍.
ക്ഷേത്രകമ്മിറ്റിക്ക് കൈമാറിയ ആനറോബോട്ടിന് കാലുകളില്‍ ചക്രം ഘടിപ്പിച്ചിട്ടുള്ളതിനാല്‍ എഴുന്നള്ളത്തിനും മറ്റുമായി ഉപയോഗപ്പെടുത്താനാവും. കണ്ണുകള്‍ ചലിപ്പിക്കുന്ന ആന, തീര്‍ഥം തുമ്പിക്കൈയിലൂടെ ഭക്തര്‍ക്ക് നല്‍കും.
ഏഷ്യന്‍ ആനകളെ സംരക്ഷിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന മൃഗസംരക്ഷണ സംഘടനയില്‍ സജീവാംഗമാണ് സംഗീത അയ്യര്‍. ആനകള്‍ ജീവിക്കേണ്ടത് കാടുകളിലാണെന്നും അതിനാലാണ് ഇത്തരത്തിലുള്ള നീക്കം നടത്തിയതെന്നും സംഗീത അയ്യര്‍ പറഞ്ഞു. തമിഴ്നാട്ടില്‍ ആനകളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നുണ്ട്. അതിനാല്‍ ആനകളെ ശല്യംചെയ്യുന്നത് കുറവാണ്. കേരളത്തിലും റോബോട്ടിക് ആനകളുടെ പതിപ്പുകള്‍ ഉപയോഗപ്പെടുത്തണമെന്നും സംഗീത അയ്യര്‍ നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: