വിന്‍ഡ്ഹോക്ക്: നമീബിയന്‍ പ്രസിഡന്റ് ഹാഗെ ഗിംഗോബ് (82) അന്തരിച്ചു. കാന്‍സര്‍ ചികിത്സയ്ക്ക് വിധേയനാകുമെന്ന് പ്രഖ്യാപിച്ച് ഒരു മാസം പിന്നിടുമ്പോഴാണ് ഈ മരണവാര്‍ത്ത. നമീബിയന്‍ പ്രസിഡന്റ് ഞായറാഴ്ച തലസ്ഥാന നഗരമായ
വിന്‍ഹോക്കിലെ ലേഡി പൊഹാംബ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്.
മരണ സമയത്ത് ഭാര്യയും മക്കളും അദേഹത്തിനൊപ്പം ഉണ്ടായിരുന്നുവെന്ന് ആക്ടിംഗ് പ്രസിഡന്റ് നംഗലോ എംബുംബ ഗീങ്കോബിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയില്‍ പറഞ്ഞു. നമീബിയന്‍ രാജ്യത്തിന് ജനങ്ങളുടെ വിശിഷ്ട സേവകനെയും വിമോചന സമരത്തിന്റെ പ്രതിരൂപത്തെയും നമ്മുടെ ഭരണഘടനയുടെ മുഖ്യ ശില്പിയെയും നമീബിയന്‍ ഭവനത്തിന്റെ സ്തംഭത്തെയും നഷ്ടപ്പെട്ടിരിക്കുന്നുവെന്ന് എംബുംബ പറഞ്ഞു.
അഗാധമായ ദുഃഖത്തിന്റെ ഈ നിമിഷത്തില്‍, ആവശ്യമായ എല്ലാ ക്രമീകരണങ്ങളിലും തയ്യാറെടുപ്പുകളിലും മറ്റ് പ്രോട്ടോക്കോളുകളിലും സര്‍ക്കാര്‍ പങ്കെടുക്കുമ്പോള്‍ ശാന്തമായി ഒത്തുചേരാനും ഞാന്‍ രാജ്യത്തോട് അഭ്യര്‍ത്ഥിക്കുന്നു. ഇക്കാര്യത്തില്‍ കൂടുതല്‍ പ്രഖ്യാപനങ്ങള്‍ നടത്തുമെന്നും ആക്ടിംഗ് പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: