കോട്ടയം: റബര്‍ ബോര്‍ഡിലെ ഫീല്‍ഡ് ഓഫീസര്‍മാരുടെ ഒഴിവുകള്‍ നികത്തുമെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയലിന്റെ ഉറപ്പ് ലഭിച്ചതായി ജില്ലാപഞ്ചായത്തംഗം ഷോണ്‍ ജോര്‍ജ്.
ബിജെപിയില്‍ അംഗത്വമെടുത്തശേഷം പി.സി. ജോര്‍ജിനൊപ്പം കോട്ടയം ജില്ലാ ഓഫീസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഷോണ്‍. റബര്‍ ബോര്‍ഡില്‍ 270 ഫീല്‍ഡ് ഓഫീസര്‍മാരാണ് വേണ്ടത്. ഇതില്‍ 200 ഓളം ഒഴിവുകളുണ്ട്. വിഷയത്തില്‍ ഉടന്‍ നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ദേശീയ നേതാക്കളുമായി സംസാരിച്ചപ്പോള്‍ കാര്‍ഷിക മേഖലയിലെ അടിസ്ഥാന പ്രശ്നങ്ങളെ ബിജെപിക്കെങ്ങനെ അവതരിപ്പിക്കാന്‍ സാധിക്കുമെന്ന ചോദ്യമുയര്‍ന്നു. കേരളത്തിലെ കര്‍ഷകരെ രക്ഷിച്ചെടുക്കുകയെന്നതായിരിക്കണം നിങ്ങളുടെ ഒന്നാമത്തെ ചുമതലയെന്നാണ് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ പറഞ്ഞത്. അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരമാണ് കേന്ദ്രമന്ത്രി പീയൂഷ് ഗോയലുമായി ചര്‍ച്ച നടത്തിയത്.
പി.സി. ജോര്‍ജ്, അഡ്വ. ജോര്‍ജ് ജോസഫ്, കേന്ദ്രമന്ത്രിമാരായ വി. മുരളീധരന്, രാജീവ് ചന്ദ്രശേഖര്‍, തുടങ്ങിയവരുള്‍പ്പെടെയാണ് ഗോയലിനെ സന്ദര്‍ശിച്ചത്. റബര്‍, ഏലം, നെല്ല് എന്നീ കൃഷിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചചെയ്തു. റബര്‍ മേഖലയുമായി ബന്ധപ്പെട്ട് ഉടന്‍ ചെയ്യാന്‍ സാധിക്കുന്ന കാര്യങ്ങളും ചര്‍ച്ചയായി. തുടര്‍ന്ന് റബര്‍ ബോര്‍ഡ് എക്സി. ഡയറക്ടറെ വിളിച്ചുവരുത്തി സംസാരിച്ചു.
എല്‍ഡിഎഫ് ആണ് റബറിന് 250 രൂപ വാഗ്ദാനം നല്‍കിയത്. ഇത് നല്കാന് സാധിക്കാത്തതുമൂലം പ്രധാനമന്ത്രിയെ കുറ്റം പറഞ്ഞ് സിപിഎം മാര്‍ച്ചു നടത്തുകയാണ്. കേരളത്തിലെ കര്‍ഷകരെ സഹായിക്കാന്‍ എന്തൊക്കെ ചെയ്യാന്‍ സാധിക്കുമെന്ന് നിര്‍ദേശം നല്കാന് കേന്ദ്രമന്ത്രിമാരായ വി. മുരളീധരന്, രാജീവ് ചന്ദ്രശേഖര്‍ എന്നിവരെ പീയുഷ് ഗോയല്‍ ചുമതലപ്പെടുത്തിയത് ഏറെ സന്തോഷകരമായ കാര്യമാണെന്നും ഷോണ്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: