വിഷാദത്തിന്റെയും
ഉന്മാദത്തിന്റെയും
വഞ്ചി ഒരു മൂടിയ
കുംഭ സന്ധ്യയില്‍
കാശിക്ക് തുഴഞ്ഞുപോയ്
മഹാസത്യം വെളി-
വാകുമെന്ന്
മറഞ്ഞു പോയ
ഒരു സ്‌നേഹം
പറഞ്ഞിട്ടുണ്ട്.
ചോരന്‍മാരുടെയും
വേദന തിന്നുന്നവരുടെയും
മോക്ഷം തേടുന്നവരുടെയും
കണ്ണുകള്‍ ഗംഗയുടെ
കരയില്‍ ഒരുമിച്ചിരിക്കുന്നു.
മണികര്‍ണ്ണികയുടെ
ചൂടും മണവും
ഉള്‍ക്കണ്ണിന്റെ
ജനാലകള്‍
തുറന്നു തരും.
അനാദിയായ
ഒരു ദാഹം
പവിത്ര ജലാശയ
ത്തോടൊപ്പം
കരകളിലേക്ക്
നോക്കി
കരുണയോടെ
ഒഴുകുന്നു!
കാലഭൈരവനെ
കാല കാലനെ
തേടിപ്പോയില്ല!
ഉള്ളിലെ റാന്തല്‍
കത്തിത്തെളിഞ്ഞി
രുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: