അയോധ്യ : ശ്രീരാമക്ഷേത്രത്തില്‍ പ്രാണ പ്രതിഷ്ഠ കഴിഞ്ഞ് 10 ദിവസം പിന്നിടുമ്പോള്‍ സംഭാവനയായി ലഭിച്ചത് പതിനൊന്ന് കോടിയലധികം രൂപ. ക്ഷേത്ര ട്രസ്റ്റാണ് ഇക്കാര്യം അറിയിച്ചത്.
കാണിക്ക വരുമാനം എട്ട് കോടി രൂപയിലേറെയാണ്. ചെക്കും ഓണ്‍ലൈന്‍ അടക്കമുള്ള മാര്‍ഗങ്ങളിലൂടെ മൂന്നര കോടി രൂപ ലഭിച്ചു.രാമക്ഷേത്രത്തില്‍ 25 ലക്ഷത്തിലേറെ ഭക്തര്‍ ഇതിനകം ദര്‍ശനം നടത്തി.
ക്ഷേത്രത്തിലെ ദര്‍ശന സമയം കഴിഞ്ഞ് 11 ബാങ്ക് ജീവനക്കാരും ക്ഷേത്ര ട്രസ്റ്റിലെ മൂന്ന് ജീവനക്കാരും ചേര്‍ന്നാണ് ദിവസവും ഭണ്ഡാരത്തിലെ പണം എണ്ണിത്തിട്ടപ്പെടുത്തുക. സി സി ടി വി നിരീക്ഷണത്തിലാണ് എല്ലാ പ്രവര്‍ത്തനങ്ങളും.
ഭക്തര്‍ക്ക് കാണിക്കയിടാന്‍ നാല് ഭണ്ഡാരങ്ങളാണ് ശ്രീരാമക്ഷേത്രത്തിലുള്ളത്. ഈ നാല് ഭണ്ഡാരങ്ങള്‍ക്ക് പുറമേ ഡിജിറ്റല്‍ സംഭാവനകള്‍ സ്വീകരിക്കാനായി പത്ത് കംപ്യൂട്ടറൈസ്ഡ് കൗണ്ടറുകളും സജ്ജീകരിച്ചിട്ടുണ്ട്.
ദിനം പ്രതി രണ്ട് ലക്ഷത്തിലേറെ ഭക്തര്‍ ക്ഷേത്രദര്‍ശനത്തിന് എത്താറുണ്ടന്ന് അധികൃതര്‍ അറിയിച്ചു. അവധി ദിവസങ്ങളില്‍ ഭക്തരുടെ എണ്ണം വര്‍ധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: