മുംബൈ: നടിയും മോഡലുമായ പൂനം പാണ്ഡെ (32) അന്തരിച്ചു. സെര്‍വിക്കല്‍ ക്യാന്‍സറാണ് മരണകാരണമെന്നാണ് വിവരം. താരത്തിന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് മരണവിവരം പറത്തുവന്നത്.
ഇന്നത്തെ പ്രഭാതം ഞങ്ങള്‍ക്ക് ബുദ്ധിമുട്ടുള്ള ഒന്നാണ്, എന്നു തുടങ്ങുന്ന കുറിപ്പോടെയാണ് പൂനം പാണ്ഡെയുടെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലെ കുറിപ്പ് തുടങ്ങിയത്. സെര്‍വിക്കല്‍ ക്യാന്‍സര്‍ ബാധിച്ച് ഞങ്ങളുടെ പ്രിയപ്പെട്ട പൂനത്തെ ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടുവെന്ന് നിങ്ങളെ അറിയിക്കുന്നതില്‍ അഗാധമായ ദുഃഖമുണ്ട്. എല്ലാവരുടെയും പ്രാര്‍ത്ഥന ഉണ്ടാകണമെന്നും കുറിപ്പ് വ്യക്തമാക്കുന്നു.
മാധ്യമവാര്‍ത്തകള്‍ പരന്നതിനെ തുടര്‍ന്ന് നടിയുടെ മീഡിയാ മാനേജര്‍ പരുള്‍ ചൗള തന്നെ മരണവാര്‍ത്ത സ്ഥിരീകരിച്ചു. ഈ വാര്‍ത്ത സിനിമ മേഖലയെ ഞെട്ടിച്ചിരിക്കുകയാണ്. ബോള്‍ഡ് ഫോട്ടോകള്‍ക്കും വീഡിയോകള്‍ക്കും പേരുകേട്ടയാളായിരുന്നു പൂനം പാണ്ഡെ. 2013ല്‍ ‘നഷാ’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരം കങ്കണ റണാവത്തിന്റെ ‘ലോക്ക് അപ്പ്’ എന്ന റിയാലിറ്റി ഷോയിലുടെ ശ്രദ്ധനേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: