റാഞ്ചി: തനിക്ക് 47 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നും സംസ്ഥാനത്തിന്റെ അഭിമാനം കാത്തുസൂക്ഷിക്കാന്‍ തങ്ങള്‍ തന്നെ അധികാരത്തില്‍ വരുമെന്നും ജാര്‍ഖണ്ഡ് ഗതാഗത മന്ത്രി ചമ്പായി സോറന്. ഹേമന്ദ് സോറന്റെ അറസ്റ്റിന് പിന്നാലെ ജെഎംഎം നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുക്കപ്പെട്ട അദേഹം ദേശീയ മാധ്യമത്തോട് സംസാരിക്കുകയായിരുന്നു.
സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവര്‍ ഇന്നലെ അവകാശവാദമുന്നയിച്ച് ഗവര്‍ണറെ കണ്ടിരുന്നു. ജാര്‍ഖണ്ഡിന്റെ അഭിമാനം കാത്തുസൂക്ഷിക്കാന്‍ ഞങ്ങള്‍ തുടര്‍ന്നും പ്രവര്‍ത്തിക്കും. സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഞങ്ങള്‍ അവകാശവാദമുന്നയിച്ചു. 47 എംഎല്‍എമാരുടെ പിന്തുണ ഞങ്ങള്‍ക്ക് ഉണ്ടെന്ന് ചമ്പായി സോറന് പറഞ്ഞു.
സംസ്ഥാനത്ത് പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദമുന്നയിച്ച് ചമ്പായി സോറന് ഗവര്‍ണര്‍ സിപി രാധാകൃഷ്ണന് കത്തുനല്‍കി. ഭൂമി കുംഭകോണവും കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണവുമായി ബന്ധപ്പെട്ട് ബുധനാഴ്ച രാത്രി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്ത ഹേമന്ത് സോറന്റെ വിശ്വസ്തനാണ് ചമ്പായി.
സംസ്ഥാന ഗതാഗത മന്ത്രിയായ ചമ്പായി സോറന് ഏഴ് തവണ എംഎല്‍എയായിട്ടുണ്ട്, അദ്ദേഹം ജാര്‍ഖണ്ഡിലെ സെറൈകെല്ല മണ്ഡലത്തെയാണ് പ്രതിനിധീകരിക്കുന്നത്. ജെഎംഎമ്മില്‍ ചേരുന്നതിന് മുമ്പ് അദ്ദേഹം ഒരു സ്വതന്ത്ര എംഎല്‍എ ആയിരുന്നു. ഭൂമി കുംഭകോണ കേസില്‍ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെഎംഎം) ചെയര്‍പേഴ്സണ്‍ ഹേമന്ത് സോറനെ ബുധനാഴ്ച രാത്രി ഇഡി അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഇത് സംഭവിച്ചതെന്ന് വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: