പാലക്കാട്: കാഞ്ഞിരത്താണി കപ്പൂരില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് നവവരന് മരിച്ചു. കപ്പൂര്‍ പത്തായപ്പുരക്കല്‍ ഷെഫീക്ക്(26) ആണ് മരിച്ചത്.
ഒരു മാസം മുമ്പാണ് ഷെഫീക്ക് വിവാഹിതനായത്.ചൊവ്വാഴ്ച രാത്രി ഉറങ്ങാന്‍ കിടന്ന ഷെഫീക്കിന് ബുധനാഴ്ച പുലര്‍ച്ചെ ശാരീരിക അസ്വസ്ഥത ഉണ്ടായിരുന്നു.
അബോധാവസ്ഥയിലായ ഷഫീക്കിനെ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: