കോഴിക്കോട്: കെഎസ്ആർടിസി -സ്വിഫ്റ്റ് എംഡി സ്ഥാനം ബിജുപ്രഭാകർ ഒഴിഞ്ഞു. വ്യക്തിപരമായ കാരണങ്ങളാലാണ് ഒഴിയുന്നതെന്നാണ് വിശദീകരണം. ജോലിത്തിരക്കുകളാൽ കെഎസ്ആർടിസിക്കാര്യത്തിൽ വേണ്ടത്ര ശ്രദ്ധിക്കാൻ കഴിയുന്നില്ലെന്നും സ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്നും ബിജു ആവശ്യപ്പെട്ടിരുന്നു.
ഗതാഗത വകുപ്പ് സെക്രട്ടറികൂടിയായ ബിജു പ്രഭാകർ ആ സ്ഥാനത്ത് തുടരും. എന്നാൽ പുതിയ ഗതാഗത വകുപ്പ് മന്ത്രി വന്നതും മന്ത്രി ഗണേശ് കുമാറിന്റെ തീരുമാനങ്ങൾക്കും നടപടികൾക്കും വിലക്കും തിരുത്തും വന്നതും മറ്റും രാജിക്ക് കാരണമാണെന്ന വ്യാഖ്യാനങ്ങളുമുണ്ട്.
നിയമസഭാ സമ്മേളനം നടക്കുമ്പോൾ പ്രതിസന്ധിയിലായ കെഎസ്ആർടിസിയുടെ കാര്യത്തിൽ കൂടുതൽ പ്രതിസന്ധി ഉണ്ടാക്കുന്നതാണ് ബിജു പ്രഭാകറിന്റെ രാജി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: