മാലിദ്വീപിലേക്കുള്ള ഇന്ത്യന്‍ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വന്‍തോതില്‍ ഇടിവ് സംഭവിച്ചതോടെ മാലിദ്വീപിന്റെ പ്രധാനവരുമാനമാര്‍ഗ്ഗമായ ടൂറിസം തളരുന്നു. സമ്പദ് ഘടന കൂപ്പുകുത്തുകയാണെന്നാണ് വിലയിരുത്തല്‍. ഇതോടെ ഇന്ത്യന്‍ പ്രധാനമന്ത്രി മോദിയോട് മാപ്പ് പറയാന്‍ മാലിദ്വീപ് പ്രസിഡന്‍റിന് മേല്‍ സമ്മര്‍ദ്ദം വര്‍ധിപ്പിക്കുകയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍. പ്രതിപക്ഷപാര്‍ട്ടികളില്‍ ഒന്നായ മാലിദ്വീപ് ജുമൂരി പാര്‍ട്ടി (ജെപി) നേതാവ് ഖാസിം ഇബ്രാഹിമാണ് മാലിദ്വീപ് പ്രസിഡന്‍റ് മുഹമ്മദ് മുയിസുവിനോട് ഇന്ത്യന്‍ പ്രധാനമന്ത്രിയോട് മാപ്പ് പറയാന്‍ ആവശ്യപ്പെടുന്നത്.
2023ല്‍ ഒന്നാം സ്ഥാനത്തായിരുന്നു മാലിദ്വീപിലേക്കുള്ള ഇന്ത്യയില്‍ നിന്നുള്ള വിനോദസഞ്ചാരികളുടെ എണ്ണം. 2024ല്‍ അത് അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്ന് പറയപ്പെടുന്നു. 2023 ഡിസംബറിലെ കണക്ക് പ്രകാരം ഇന്ത്യയില്‍ നിന്നുള്ള വിനോദസഞ്ചാരികളുടെ പങ്ക് 11 ശതമാനമായിരുന്നു. എന്നാല്‍ 2024ല്‍ അത് വെറും എട്ട് ശതമാനമായി താഴ്ന്ന് ഇന്ത്യ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇന്ത്യയില്‍ തന്നെ വടക്കേയിന്ത്യയില്‍ നിന്നുള്ള ടൂറിസ്റ്റുകളാണ് കൂടുതല്‍.
പകരം ചൈനയില്‍ നിന്നും റഷ്യയില്‍ നിന്നും ഉള്ള വിനോദസഞ്ചാരികളുടെ എണ്ണം നേരിയ തോതില്‍ ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: