ലണ്ടന്‍ :സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ബ്രിട്ടനിലെ ചാള്‍സ് രാജാവും പ്രിന്‍സസ് ഓഫ് വെയില്‍സ് കെയ്റ്റ് രാജകുമാരിയും ആശുപത്രി വിട്ടു. പോസ്ട്രേറ്റ് ചികില്‍സയ്ക്കായാണ് ചാള്‍സ് രാജാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്.
ഭാര്യ കാമിലയ്ക്കൊപ്പം കാറില്‍ മടങ്ങവെ മാധ്യമപ്രവര്‍ത്തകരെ കൈ ഉയര്‍ത്തി അഭിവാദ്യം ചെയ്താണ് രാജാവ് കടന്നുപോയത്. ഏതാനും ദിവസത്തേക്ക് രാജാവ് പൊതു പരിപാടികള്‍ ഒഴിവാക്കുമെന്ന് കൊട്ടാര വൃത്തങ്ങള്‍ അറിയിച്ചു. കണ്‍സള്‍ട്ടന്റ് യൂറോളജിക്കല്‍ സര്ജന് റിക്ക് പോപെര്ട്ടിന്റെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരുടെ വിദഗ്ധ സംഘമാണ് രാജാവിനെ ചികിത്സിച്ചത്.
ഇന്നലെ രാവിലെ 13 ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം കെയ്റ്റ് രാജകുമാരിയും വിന്‍സര്‍ കൊട്ടാരത്തിലേക്ക് മടങ്ങിയിരുന്നു. ഉദരസംബന്ധമായ ശസ്ത്രക്രിയ്ക്കാണ് രാജകുമാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. ക്രിസ്തുമസിനുശേഷം രാജകുമാരി പൊതു പരിപാടികളില്‍നിന്നെല്ലാം വിട്ടുനില്‍ക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: