1987 -ൽ ആണ് രാമയണം ആദ്യമായി സംപ്രേഷണം ചെയ്തത്. പ്രേക്ഷകരുടെ ഹൃദയം കവർന്ന പരമ്പരയിൽ രാമനായി അരുൺ ഗോവിലും സീതയായി ദീപിക ചിഖ്ലിയയും ലക്ഷ്മണനായി സുനിൽ ലാഹ്രിയും വേഷമിട്ടു. രാമാനന്ദ് സാഗർ ആണ് രമായണം സംവിധാനം ചെയ്തത്. ലോകമെമ്പാടും ഏറ്റവുമധികം ആളുകൾ കണ്ട ടെലിവിഷൻ പരമ്പര കൂടിയാണ് രാമായണം.
അയോദ്ധ്യാ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠക്ക് ശേഷം അടങ്ങാത്ത സന്തോഷത്തിലാണ് രാജ്യത്തെ ജനങ്ങൾ. രാജ്യം മുഴുവൻ രാമ മന്ത്രങ്ങളിൽ നിറയുമ്പോൾ മറ്റൊരു സന്തോഷ വാർത്ത കൂടി എത്തുകയാണ്. ഐതിഹാസിക പരമ്പരയായ രാമായണം ദൂരദർശനിൽ വീണ്ടും എത്തുകയാണ്.
സമൂഹമാദ്ധ്യമങ്ങളിലൂടെ ദൂരദർശൻ അധികൃതർ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ‘ഭഗവാൻ ശ്രീരാമൻ എത്തുന്നു. ഇന്ത്യയിലെ പ്രശസ്ത ഐതിഹാസിക ടെലിവിഷൻ പരമ്പരയായ രാമായണം വീണ്ടുമെത്തുന്നു. കാത്തിരിക്കുക’ എന്നായിരുന്നു സമൂഹമാദ്ധ്യമമായ എക്സിൽ പങ്കുവച്ച കുറിപ്പ്. ഒപ്പം പരമ്പരയുടെ ഒരു വീഡിയോയും പങ്കുവച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: