ബെംഗളൂരു: റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന നൃത്ത പരിപാടിയില്‍ താമര ഉപയോഗിക്കുന്നതിന് വിദ്യാര്‍ഥികളെ വിലക്കി എംഎല്‍എ. ഹാസന് ജില്ലയിലെ അര്സികെരെയിലാണ് സംഭവം. ശ്രീ ചന്ദ്രശേഖര ഭാരതി ഇന്റര്‍നാഷണല്‍ സ്കൂളിലെ വിദ്യാര്‍ഥികള്‍ അര്‍സിക്കെരെ ടൗണ്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച നൃത്തത്തിലാണ് താമരയും മയില്‍പ്പീലിയും ഉപയോഗിച്ചത്. ഇതിനെതിരെയാണ് കോണ്‍ഗ്രസ് എംഎല്‍എ എംകെ ശിവലിംഗ ഗൗഡ രംഗത്തെത്തിയത്. നൃത്താവിഷ്കാരത്തെ ചൊല്ലി അര്‍സിക്കെരെ എംഎല്‍എയായ ഗൗഡ വിദ്യാര്‍ത്ഥികളെയും സ്കൂള്‍ അധികൃതരെയും വിമര്‍ശിച്ചു.
താമര ഒരു ദേശീയ പാര്‍ട്ടിയുടെ ചിഹ്നമാണെന്നും അത് റിപ്പബ്ലിക് ദിനാഘോഷത്തില്‍ ഉപയോഗിക്കരുതെന്നും ആയിരുന്നു എംഎല്‍എയുടെ നിര്‍ദേശം. ഇക്കാര്യം നേരത്തെ തന്നെ അറിയിക്കണമായിരുന്നുവെന്നും നൃത്ത പ്രകടനങ്ങള്‍ക്ക് രാഷ്ട്രീയ ചിഹ്നങ്ങള്‍ തിരഞ്ഞെടുക്കുന്നതിന് മുമ്പ് അധ്യാപകര്‍ അറിഞ്ഞിരിക്കണമെന്നും ശിവലിംഗ ഗൗഡ ടീച്ചറോട് പറഞ്ഞു.
എന്നാല്‍ താമര ദേശീയ പുഷ്പം ആണെന്നും ഒരു ദേശീയ പാര്‍ട്ടിയുടെ ചിഹ്നം മാത്രമല്ലെന്നും അധ്യാപകരും വാദിച്ചു. താമര ഇന്ത്യയുടെ ദേശീയ പുഷ്പമാണ്, മയില്‍ ഇന്ത്യയുടെ ദേശീയ പക്ഷിയാണ്, അതിനാലാണ് അവ നൃത്തപ്രകടനങ്ങളില്‍ ഉപയോഗിച്ചത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടന്ന റിഹേഴ്സലുകളില്‍ വിദ്യാര്‍ഥികള്‍ ഇവ ഉപയോഗിച്ചാണ് പരിശീലിച്ചത്. ഇക്കാരണത്താല്‍ നൃത്ത പരിപാടിയില്‍ നിന്നും ഇവ എടുത്തുമാറ്റാന്‍ സാധിക്കില്ലെന്ന് അധ്യാപകര്‍ വ്യക്തമാക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: