തിരുവനന്തപുർം: പ്രമുഖ ചലച്ചിത്ര നിർമ്മാതാവ് ജി. സുരേഷ് കുമാർ ജനം ടിവി എക്സിക്യൂട്ടിവ് ചെയർമാനായി ചുമതലയേറ്റു. പ്രമുഖ ചലച്ചിത്ര സംവിധായകൻ പ്രിയദർശനാണ് ചെയർമാൻ.
ജനം ടിവിയുടെ തിരുവനന്തപുരം സ്റ്റുഡിയോ ഓഫിസിൽ സുരേഷ് കുമാറിന് ആർഎസ്എസ് ദക്ഷിണ ഭാരത വിശേഷ സമ്പർക്ക പ്രമുഖും പ്രഭാരിയുമായ എ ജയകുമാർ ഷോൾ അണിയിച്ച് സ്വീകരിച്ചു. ജനം ടിവി എംഡി എസ്.രാജശേഖരൻ നായർ പൂച്ചെണ്ട് നൽകി. ഡയറക്ടർമാരായ സജീവൻ പറമ്പിൽ, എസ് ജെ ആർ കുമാർ എന്നിവരും സന്നിഹിതരായിരുന്നു.
കേരള സർവ്വകലാശാലയിൽ നിന്ന് കൊമേഴ്സിൽ ബിരുദം പൂർത്തിയാക്കിയ ജി.സുരേഷ് കുമാർ, 1978-ൽ പുറത്തിറങ്ങിയ തിരനോട്ടം എന്ന മലയാളം സിനിമ സഹസംവിധായകനായാണ് മലയാള സിനിമയിലേയ്ക്ക് കാലെടുത്തു വച്ചത്. പൂച്ചക്കൊരു മൂക്കുത്തി, ആറാം തമ്പുരാൻ, ഓടരുതമ്മാവ ആളറിയം, അക്കരെ നിന്നൊരു മാരൻ, കാശ്മീരം, കുബേരൻ, നീലത്താമര തുടങ്ങി മലയാളികളുടെ പ്രിയപ്പെട്ട ഒരുപിടി ചിത്രങ്ങളുടെ നിർമ്മാതാവാണ്
അടിയുറച്ച ദേശീയ കാഴ്ചപ്പാടുള്ള സുരേഷ് കുമാർ ബിജെപി സംസ്ഥാന സമിതി അംഗം കൂടിയാണ് . നടി മേനകയാണ് ഭാര്യ. നടി കീർത്തി സുരേഷ്, രേവതി എന്നിവർ മക്കളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: