കാസര്‍കോട്: കേരള ഗവര്‍ണര്‍ക്കുനേരെ ആക്രമണം അഴിച്ചുവിട്ട എസ്എഫ്ഐ പ്രവര്‍ത്തകരെ റോഡിലിരുന്ന് പ്രതിഷേധിച്ച വിഷയത്തില്‍ പ്രതികരിച്ച് കേന്ദ്രമന്ത്രി വി.മുരളീധരന്. ഇത് തീക്കളിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് മനസിലാക്കണമെന്ന് അദേഹം പറഞ്ഞു.
ഭരണഘടനപരമായ ഉത്തരവാതിത്വം പാലിക്കുന്നതില്‍ സംസ്ഥാനത്തെ ആഭ്യന്തര വകുപ്പ് പരാജയപ്പെട്ടു. ഗവര്‍ണറെ കായികമായി ആക്രമിച്ച് വരുതിയില്‍ കൊണ്ടുവരാനാണ് ശ്രമം. കൊല്ലത്തെ സംഭവം പോലീസിന് മുന്‍കൂട്ടി അറിഞ്ഞിട്ടും അവര്‍ വേണ്ട മുന്‍കരുതല്‍ എടുത്തില്ല. ആവശ്യമായ സുരക്ഷ ഒരുക്കിയില്ലെന്നും അദേഹം പറഞ്ഞു.
വിയോജിക്കുന്നവരെ കായികമായി ആക്രമിച്ചു ഇല്ലാതാക്കാനുള്ള ശൈലിയാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നതെന്നും വി. മുരളീധരന് പറഞ്ഞു. നിലമേലില്‍ കരിങ്കൊടികാണിക്കാന്‍ ചാടിവീണ എസ്എഫ്ഐക്കാരെ കാറിനു പുറത്തിറങ്ങിയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നേരിട്ടത്.
പ്രതിഷേധവുമായി എസ്എഫ്ഐ പ്രവര്‍ത്തകര്‍ എത്തിയതോടെ ഗവര്‍ണര്‍ വാഹനത്തില്‍ നിന്ന് പുറത്തിറങ്ങി. പോലീസിനെ ശകാരിച്ച ഗവര്‍ണര്‍ വാഹനത്തില്‍ കയറാന്‍ കൂട്ടാക്കാതെ റോഡില്‍ തുടര്‍ന്നു. റോഡരികിലെ കടയില്‍ നിന്ന് കസേര വാങ്ങി ഇരുന്നുകൊണ്ടാണ് അദേഹം പ്രതിഷേധം അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: