മട്ടാഞ്ചേരി: സര്‍ക്കാര്‍ വകബോട്ടു ജെട്ടി ഉദ്ഘാടനം കാത്ത് കിടക്കാന്‍ തുടങ്ങിയിട്ട് മാസങ്ങള്‍. പൊതുമരാമത്ത് വകുപ്പിന്റെ ബോട്ടു ജെട്ടിയാണ് നവീകരിച്ചിട്ടും മാസങ്ങളായി അടഞ്ഞുക്കിടക്കുന്നത്. ടുറിസം സീസണിലും വിനോദ സഞ്ചാര മേഖലയിലെ ജെട്ടി നോക്കുകുത്തിയായി തുടരുകയാണ്.
ആറ് മാസത്തിലേറെയായി അടഞ്ഞുകിടക്കുന്ന ജെട്ടിയും സമീപ മേഖലയും രാസലഹരി വില്പനക്കാരുടെയും സാമൂഹിക വിരുദ്ധരുടെയും വിരഹതാവളമായി മാറിയിരിക്കുകയാണ്.
നവീകരണജോലികള്‍ പുര്‍ത്തിയായിട്ടും ജെട്ടി ഉദ്ഘാടനവും പ്രവര്‍ത്തനവും എന്ന് തുടങ്ങുമെന്നത് അധികൃതര്‍ക്കുമറിയില്ല. ജെട്ടിയിലേക്ക് ബോട്ട് അടുക്കുന്നതിന് പ്രധാന തടസമായ ഏക്കല്‍ നീക്കം പ്രതിസന്ധിയായി തുടരുകയാണ്.
2018ല്‍ പ്രളയദുരിതത്തെ തുടര്‍ന്ന് ബോട്ട് അടുക്കാന്‍ കഴിയുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പുര്‍ണമായും സര്‍വീസ് നിര്‍ത്തലാക്കിയ മട്ടാഞ്ചേരി പിഡബ്ലുഡി ജെട്ടി അഞ്ച് വര്‍ഷമായി അടഞ്ഞുകിടക്കുകയാണ്. പ്രാദേശിക പ്രതിഷേധങ്ങളും തടസങ്ങളും നിര്‍മാണ സാമഗ്രികളുടെ മോഷണങ്ങളും ജെട്ടി നവീകരണത്തിന് തടസമായിരുന്നു. ഒരുകോടിയോളം രൂപ ചെലവില്‍ നവീകരിച്ച ജെട്ടിയിലേയ്ക്കുള്ള എക്കല്‍ നിക്കത്തിന് അഞ്ച് കോടിയാണ് കരാര്‍ തുക. 2022 ഏപ്രിലില്‍ ഡ്രഡ്ജിങ്ങ് പ്രവര്‍ത്തനം തുടങ്ങിയെങ്കിലും ചെളി നിക്ഷേപിക്കുന്നതിനെ തുടര്‍ന്നുണ്ടായ പ്രാദേശിക പ്രതിഷേധത്തെ തുടര്‍ന്ന് ഡ്രഡ്ജിങ്ങ നിര്‍ത്തിവെച്ചു.
തുറമുഖം, ഫോര്‍ട്ടുകൊച്ചി, കൊച്ചി നഗരം എന്നിവയുമായി ബന്ധപ്പെട്ട യാത്രയില്പ്രതിദിനം 60 ഓളം ഷെഡ്യൂളുക ളിലൂടെ 8000-10000 രൂപയുടെ വരുമാനമാണിവിടെനിന്നും ലഭിച്ചിരുന്നത്. അഞ്ച് വര്‍ഷമായി അടച്ചു പൂട്ടിയ ബോട്ട് ജെട്ടി നിരന്തര ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് 2021 ഡിസംബറിലാണ് നവീകരണം ആരംഭിച്ചത്. ബോട്ടിലേയ്ക്കുള്ള നടപാത, ടിക്കറ്റ് കൗണ്ടര്‍, യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കുമുള്ള വിശ്രമമുറികള്‍ എന്നിവയാണ് നവീകരണത്തിലുള്‍പ്പെടുത്തിയത്. ഇതിന് പുറമേ കായല്‍ ഡ്രഡ്ജിങും പദ്ധതിയിലുണ്ടായിരുന്നു.
മൂന്ന് ഘട്ടങ്ങളിലാണ് നവീകരണം നടന്നത്. 2022 ല്‍ നവീകരണം പൂര്‍ത്തിയാക്കി ബോട്ട് സര്‍വീസ് തുടങ്ങുമെന്നായിരുന്നു പ്രഖ്യാപനം. നിര്‍മാണം പൂര്‍ത്തിയായിട്ടും ഡ്രഡ്ജിങ് ജോലി
ക ള്‍ പൂര്‍ത്തിയായാല്‍ മാത്രമേ സര്‍വീസ് ആരംഭിക്കാനാകൂ എന്നതാണ് അധികൃതര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: