ലക്നൗ : ലോകത്തിലെ ഏറ്റവും വലിയ പർവ്വതങ്ങളിലൊന്നായ കിളിമഞ്ചാരോയിൽ അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ പതാക ഉയർത്തി യുപി സ്വദേശി. ലക്നൗ സ്വദേശിയും , മുൻ സൈനികനുമായ വീരേന്ദ്ര സിസോദിയയാണ് ഭാരതത്തിന്റെ അഭിമാനം വാനോളം ഉയർത്തിയത്. യുപി ടൂറിസം, സാംസ്കാരിക മന്ത്രി ജയ് വീർ സിംഗാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.
അയോദ്ധ്യയിൽ ശ്രീരാമലല്ലയുടെ പ്രതിഷ്ഠാ ദിനത്തിലാണ് വീരേന്ദ്ര ഈ പ്രചാരണം ആരംഭിച്ചത്. കിളിമഞ്ചാരോ കയറ്റം ആരംഭിച്ചത് രാം ലല്ലയുടെ പ്രാണപ്രതിഷ്ഠാ ദിനത്തിലാണ്. നമ്മുടെ രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോൾ, രാം ലല്ലയുടെയും ഭാരതത്തിന്റെയും പതാക ആഫ്രിക്കയിലെ ഏറ്റവും ഉയരമുള്ള പർവതത്തിൽ പറക്കും ‘ .- ജയ് വീർ സിംഗ് പറഞ്ഞു. വിനോദസഞ്ചാരത്തെക്കുറിച്ചും മെച്ചപ്പെട്ട ആരോഗ്യത്തെക്കുറിച്ചും ആളുകൾക്കിടയിൽ അവബോധം വർദ്ധിപ്പിക്കാൻ വീരേന്ദ്ര ലക്ഷ്യമിടുന്നത്.
പ്രാണപ്രതിഷ്ഠയ്ക്ക് ശേഷം രാംനഗരി അയോദ്ധ്യ ലോകത്തിലെ ഏറ്റവും മനോഹരമായ നഗരമായി വികസിച്ചുകൊണ്ടിരിക്കുവാണെന്ന്ജയ് വീർ സിംഗ് പറഞ്ഞു. ലോകത്തിലെ ഏറ്റവും ആകർഷകമായ വിനോദസഞ്ചാര കേന്ദ്രമായി ഉത്തർപ്രദേശിനെ വികസിപ്പിക്കാനാണ് തങ്ങളുടെ പരിശ്രമങ്ങൾ എല്ലാം തന്നെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: