തൃശൂര്‍: ക്ഷേത്രോത്സവത്തിനിടെ ഉണ്ടായ തര്‍ക്കത്തിനിടെ എസ്.ഐ 56കാരന്റെ പല്ലിടിച്ചു കൊഴിച്ചെന്ന് പരാതി.വാക കുന്നത്തുള്ളി മുരളിയാണ് പാവറട്ടി സ്റ്റേഷന് എസ്.ഐ ജോഷിക്കെതിരെ പരാതി നല്‍കിയത്.
മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും മുരളി പരാതി നല്കി. വാക കാര്‍ത്യായനി ക്ഷേത്രത്തിലെ ഉത്സവത്തിനിടയിലാണ് സംഭവം.
ഉത്സവത്തിനിടെ പ്രാദേശിക കമ്മിറ്റിയുടെ എഴുന്നള്ളത്ത് ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായി. ഇതിനിടെ
മുരളിയെ പൊലീസ് അകാരണമായി മര്‍ദിച്ചുവെന്നാണ് പരാതി. മുരളിയുടെ മുന്‍ വശത്തെ രണ്ട്പല്ലുകള്‍ നഷ്ടപ്പെട്ടെന്നും മറ്റു പല്ലുകള്‍ ഇളകിയതായും പരാതിയിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: