ബുലന്ദ്ഷഹര്‍: രാജ്യം ഇന്ന് മാറ്റത്തിന്റെ പാതയിലാണ്. വികസനം ദിവസവും കണ്മുമ്പില് കാണാന്‍ സാധിക്കുന്ന ഒന്നായി മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. തന്റെ സര്‍ക്കാര്‍ കര്‍ഷകരുടെ ക്ഷേമത്തിന് മുന്‍ഗണന നല്‍കുകയും കൃഷിയെ സാങ്കേതികവിദ്യയുമായി ബന്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്യുന്നു.
ഉത്തര്‍പ്രദേശില്‍ ഒന്നിലധികം വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദേഹം പറഞ്ഞു. തിങ്കളാഴ്ച അയോധ്യയിലെ മഹത്തായ രാമക്ഷേത്രത്തിലെ പ്രാണ്‍ പ്രതിഷ്ഠാ ചടങ്ങിനെ പരാമര്‍ശിച്ച പ്രധാനമന്ത്രി, രാജ്യത്തിന്റെ യശസ്സ് പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകേണ്ട സമയമാണിതെന്നും പറഞ്ഞു.
അയോധ്യയില്‍, രാം ലല്ലയുടെ സാന്നിധ്യത്തില്‍, പ്രാണ പ്രതിഷ്ഠയുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി, രാജ്യത്തിന്റെ അന്തസ്സിനു പുതിയ ഉയരങ്ങള്‍ നല്‍കേണ്ട സമയമാണിതെന്ന് ഞാന്‍ പറഞ്ഞിരുന്നു. ‘ദേവില്‍ നിന്ന് ദേശിലേക്കുള്ള വഴി ഇനിയൊരുക്കണം’, കൂടാതെ ‘രാമന് മുതല്‍ രാഷ്ട്രം വരെ’ എത്തണമെന്നും മോദി വ്യക്തമാക്കി. 2047ഓടെ രാജ്യത്തെ വിക്ഷിത ഭാരതം ആക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഉത്തര്‍പ്രദേശിന്റെ ദ്രുതഗതിയിലുള്ള വികസനം കൂടാതെ ഒരു വികസിത ഇന്ത്യയുടെ സൃഷ്ടിയും സാധ്യമല്ല.
സ്വാതന്ത്ര്യത്തിനു ശേഷം വര്‍ഷങ്ങളോളം വികസനം ചില മേഖലകളില്‍ മാത്രമായി ഒതുങ്ങി. രാജ്യത്തിന്റെ വലിയൊരു ഭാഗത്തിന് വികസനം നിഷേധിക്കപ്പെട്ടു. ഇതില്‍പ്പോലും, ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ഉത്തര്‍പ്രദേശിന് കാര്യമായ പരിഗണന ലഭിച്ചില്ല, കാരണം വളരെക്കാലമായി ഭരിച്ച ചില സര്‍ക്കാരുകള്‍ ‘ഭരിക്കുകയാണ്’ ചെയ്തതെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇന്ന്, പടിഞ്ഞാറന്‍ യുപിയില്‍ 19,000 കോടി രൂപയുടെ വികസന പദ്ധതികള്‍ ലഭിച്ചു. റെയില്‍വേ, ഹൈവേകള്‍, പെട്രോളിയം പൈപ്പ് ലൈനുകള്‍, ജലവിതരണ പദ്ധതികള്‍, മലിനജല സംസ്കരണം, മെഡിക്കല്‍ കോളേജുകള്‍ എന്നിവയുടെ നവീകരണം ഉള്‍പ്പെടെയുള്ള സംരംഭങ്ങള്‍ ഉള്‍പ്പെടുന്നു. ശുചിത്വവുമായി ബന്ധപ്പെട്ട പദ്ധതികളും ഞങ്ങള്‍ ഉദ്ഘാടനം ചെയ്തു. യമുനയുടെയും രാംഗംഗയുടെയും നദികള്‍ വൃത്തിയാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കര്‍ഷകരുടെ ക്ഷേമത്തിനായുള്ള നടപടികളെക്കുറിച്ച് സംസാരിക്കവെ, ക്ഷേമ പദ്ധതികള്‍ക്ക് കീഴിലുള്ള പണം അവരുടെ അക്കൗണ്ടിലേക്ക് എത്തുമെന്ന് സര്‍ക്കാര്‍ ഉറപ്പാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ‘നാനോ യൂറിയ’യെക്കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു, ഇത് കര്‍ഷകരെ അവരുടെ ഉല്‍പ്പന്നങ്ങളുടെ ഇന്‍പുട്ട് ചെലവ് കുറയ്ക്കാന്‍ സഹായിക്കുമെന്ന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: