ലണ്ടന്‍ : ഫിഫ റാങ്കിംഗില്‍ ഇന്ത്യക്ക് തിരിച്ചടി. ഖത്തറില്‍ നടന്ന എഎഫ്സി ഏഷ്യന്‍ കപ്പിലെ മോശം പ്രകടനത്തിന് പിന്നാലെയാണിത്.
എഎഫ്സി ഏഷ്യന്‍ കപ്പില്‍ ഒരു കളി പോലും ജയിക്കാതെയാണ് ഇന്ത്യ മടങ്ങിയത്.117-ാം റാങ്കിലേക്കാണ് പിന്തള്ളപ്പെട്ടത്. 2017ന് ശേഷമുള്ള ഇന്ത്യയുടെ ഏറ്റവും താഴ്ന്ന റാങ്കിംഗാണിത്.
ഓസ്ട്രേലിയ, ഉസ്ബെക്കിസ്ഥാന്, സിറിയ എന്നീ രാജ്യങ്ങളോടാണ് എഎഫ്സി ഏഷ്യന്‍ കപ്പില്‍ ഇന്ത്യ പരാജയപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: