അയോധ്യ: അയോധ്യക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠ നടത്തിയതിന് ശേഷം പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുത്തതോടെ മതേതരത്വം തകര്‍ന്നു എന്ന നിലവിളിയാണ് കേരളത്തിലെങ്ങും. മതേതരത്വത്തെക്കുറിച്ച് ഉദ്ഘോഷിക്കുന്ന ഭരണഘടനയുടെ ആമുഖപേജ് പങ്കുവെച്ചുകൊണ്ടാണ് ഇടത്-ലിബറല്‍-നവോത്ഥാനക്കാര്‍ അയോധ്യക്ഷേത്രത്തെയും പ്രാണപ്രതിഷ്ഠയെയും വിമര്‍ശിച്ചുകൊണ്ടിരിക്കുന്നത്. ഇവര്‍ക്ക് പരിഹാസത്തിലൂടെ മറുപടി നല്‍കുകയാണ് ടി.ജി. മോഹന്‍ദാസ്.
“രാവിലെ മുതൽ എല്ലാവരും എന്നോട് എന്തു പറ്റി എന്തു പറ്റി എന്ന് ചോദിക്കുന്നു! ചുമ്മാതല്ല ഞാൻ പ്രാകുന്നത്..നിങ്ങൾക്ക് കണ്ണില്ലേ? മതേതര മൂല്യമല്ലേ ഈ തകർന്നു കിടക്കുന്നത്? ഭരണഘടനാ മൂല്യങ്ങളല്ലേ ഈ കാറ്റിൽ പറന്നു നടക്കുന്നത്? ഇനി ഞാൻ എന്തെടുത്ത് ഉയർത്തിപ്പിടിക്കും?🥹 അമ്മിക്കല്ലോ?”- ഇതായിരുന്നു ടി.ജി. മോഹന്‍ദാസ് സമൂഹമാധ്യമമായ എക്സിലൂടെ പങ്കുവെച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: