തിരുവനന്തപുരം : സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ക്രിസ്മസ് ന്യൂ ഇയര്‍ ബംപറിന്റെ ഒന്നാം സമ്മാനം XC 224091 എന്ന ടിക്കറ്റിന്. പാലക്കാട്ടെ വിന് സ്റ്റാര്‍ ലോട്ടറി ഏജന്‍സി ഉടമ ഷാജഹാന് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ഹോള്‍സെയില്‍ കടയായ ഇവിടെ നിന്നും തിരുവനന്തപുരം സ്വദേശി ദുരൈരാജ് വാങ്ങി വില്‍പ്പന ചെയ്ത ടിക്കറ്റാണ് ഒന്നാം സമ്മാനത്തിന് അര്‍ഹത നേടിയത്.
പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ നടയിലായി ലക്ഷ്മി ലക്കി സെന്റര്‍ എന്നാണ് ദുരൈരാജിന്റെ കടയുടെ പേര്. 35 വര്‍ഷമായി ദുരൈരാജ് ലോട്ടറി വില്‍ക്കുന്നുണ്ട്. 15 വര്‍ഷമായി പാലക്കാട് വിന് സ്റ്റാറില്‍ നിന്നാണ് എടുക്കുന്നത്. സമ്മാനാര്‍ഹമായ ടിക്കറ്റ് ഒരു മാസം മുമ്പ് വിറ്റതാണ്. ആര്‍ക്കാണ് നല്‍കിയതെന്ന് അറിയില്ലെന്നും ദുരൈരാജ് പ്രതികരിച്ചു.
20 കോടി രൂപയാണ് ഒന്നാം സമ്മാനം. നികുതി കഴിഞ്ഞുള്ള തുക ജേതാവിനു ലഭിക്കും. തിരുവനന്തപുരത്ത് ഗോര്‍ഖി ഭവനില്‍ ഇന്ന് ഉച്ചയ്ക്ക് ധനമന്ത്രി കെ.എന്‍. ബാലഗോപാലിന്റെ സാന്നിധ്യത്തില്‍ രണ്ടു മണിക്കാണ് നറുക്കെടുപ്പ് നടന്നത്. മറ്റു സീരീസുകളിലെ ഇതേ നമ്പറിന് ഒരു ലക്ഷം രൂപ വീതം കിട്ടും. രണ്ടാം സമ്മാനമായി 20 പേര്‍ക്ക് ഒരു കോടി രൂപ വീതം ലഭിക്കും. പാലക്കാടാണ് കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റത്. മുന്‍ വര്‍ഷം 16 കോടി രൂപയായിരുന്നു ഒന്നാം സമ്മാനം.
30 പേര്‍ക്ക് 10 ലക്ഷം രൂപ വീതം മൂന്നാം സമ്മാനമായി ലഭിക്കും. 20 പേര്‍ക്ക് 3 ലക്ഷം രൂപ വീതം നല്കുന്ന നാലാം സമ്മാനവും (ആകെ അറുപതു ലക്ഷം. ഓരോ സീരീസുകളിലും രണ്ട് സമ്മാനം), 20 പേര്‍ക്ക് 2 ലക്ഷം രൂപ വീതം നല്കുന്ന അഞ്ചാം സമ്മാനവും (ആകെ നാല്പതു ലക്ഷം. ഓരോ സീരീസുകളിലും രണ്ട് സമ്മാനം) മുതല്‍ അവസാന നാലക്കത്തിന് 400 രൂപ ഉറപ്പാക്കുന്ന സമ്മാനങ്ങളും നിശ്ചയിച്ചിട്ടുണ്ട്.
ആകെ 6,91,300 സമ്മാനങ്ങള്‍. ഒന്നാം സമ്മാനാര്‍ഹമാകുന്ന ടിക്കറ്റിന്റെ മറ്റ് ഒന്‍പതു സീരീസുകളിലെ അതേ നമ്പരുകള്‍ക്ക് സമാശ്വാസ സമ്മാനമായി ഒരു ലക്ഷം രൂപ വീതം ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: