മലപ്പുറം: തിരൂർ ജില്ലാ ആശുപത്രിയിലെ നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ നിന്ന് വീണ് ഹെഡ്നെഴ്സിന് ദാരുണാന്ത്യം. കെട്ടിടത്തിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ യുവതി ചികിത്സയിലിരിക്കെയാണ് മരിച്ചത്.തൃശൂർ ചാലക്കുടി ചെട്ടിക്കുളം സ്വദേശി മിനിയാണ് മരിച്ചത്.
ഓങ്കോളജി കെട്ടിടത്തിനുള്ളിലെ സൗകര്യങ്ങൾ പരിശോധിക്കുന്നതിനായി എത്തിയപ്പോഴായിരുന്നു അപകടം. പരിശോധനയ്ക്കിടയിൽ ഗ്രൗണ്ട് ഫ്ളോറിൽ നിന്ന് തറയിലെ അണ്ടർ ഗ്രൗണ്ടിലേക്ക് യുവതി വീഴുകയായിരുന്നു. യന്ത്രങ്ങളും മറ്റും മുകളിലേക്ക് കയറ്റാൻ നിർമ്മിച്ചഭൂഗർഭ അറയിലേക്കാണ് വീണത്. കാൽ തെന്നി പത്തടി താഴ്ചയിലേക്ക് വീഴുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: