അയോധ്യ: “കെ.എസ്.ചിത്രയെപ്പോലെ ഞാനും പറയുന്നു, എല്ലാവരും വിളക്ക് കത്തിക്കുക,”- കെ.എസ്. ചിത്രയുടെ അയോധ്യാവിവാദത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ പി.ടി. ഉഷ നല്കിയ പ്രതിരണമായിരുന്നു ഇത്. പ്രാണപ്രതിഷ്ഠാച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഞായറാഴ്ച തന്നെ പി.ടി. ഉഷ അയോധ്യയില്‍ എത്തി. കെ.എസ്. ചിത്ര അങ്ങിനെപ്പറഞ്ഞതില് തെറ്റില്ലെന്നും ഇതെല്ലാം ഓരോരുത്തരുടെ വിശ്വാസമാണെന്നും പി.ടി. ഉഷ വിശദീകരിച്ചു.
“എല്ലാവരും വിളക്ക് കത്തിക്കുക എന്ന കാര്യം കെ.എസ്. ചിത്ര അത് മലയാളത്തില്‍ പറഞ്ഞപ്പോള്‍ അത് വൈറലാക്കി വലിയ പ്രശ്നമുണ്ടാക്കി. ചിത്ര തമിഴിലും ഇത് പറഞ്ഞല്ലോ. അവിടെ പ്രശ്നമൊന്നുമുണ്ടായില്ല”. – പി.ടി. ഉഷ പറഞ്ഞു. എല്ലാവരും ഇതിന്റെ ഭാഗമാവുക. എല്ലാവരും പ്രാര്‍ത്ഥിക്കുക. വിശ്വാസികള്‍ എല്ലാവരും പ്രാര്‍ത്ഥിക്കുക. ഇതാണ് എനിക്ക് പറയാനുള്ളതെന്നും പി.ടി. ഉഷ അഭിപ്രായപ്പെട്ടു.
Feeling so blessed to have arrived on the holy soil, the Janmabhoomi of our revered Lord Ram! His principles and ethics continue to lead us on the right path and I feel honoured to be attending the Praan Pratishthaan tomorrow. pic.twitter.com/uNKqL0lx3y
— P.T. USHA (@PTUshaOfficial) January 21, 2024
ഭഗവാന് ശ്രീരാമന്റെ ജന്മഭൂമിയില് എത്താന്‍ കഴിഞ്ഞത് അനുഗ്രഹമായി തോന്നുന്നുവെന്ന് പി.ടി. ഉഷ എക്സില്‍ കുറിച്ചു.
“അയോധ്യയില്‍ എത്തുക, പ്രാണപ്രതിഷ്ടാച്ചടങ്ങില് പങ്കെടുക്കാന്‍ സാധിക്കുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം മഹാഭാഗ്യമായാണ് കരുതുന്നത്. നമ്മുടെ പൂര്‍വ്വികര്‍ ചെയ്ത നന്മയുടെ ഭാഗമായാണ് ഇതെന്ന് കരുതുന്നു. തിരുവങ്ങാട്ട് ശ്രീരാമക്ഷേത്രത്തിലൊക്കെ ഞാന്‍ സ്പോര്‍ട്സ് ചെയ്യുമ്പോള്‍ പോയിട്ടുണ്ട്. ഇതാദ്യമായാണ് അയോധ്യയില്‍ വരുന്നത്. “- പി.ടി. ഉഷ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: