അവര്‍ രണ്ടുപേര്‍… കൈലാസ് വിശ്വനും ശിവരാമ കാര്‍ണവരും. രണ്ട് കര്‍സേവകളിലും പങ്കെടുത്തവര്‍. രാമക്ഷേത്രം ആവേശമായി ജീവിതത്തില്‍ നിറച്ചവര്‍. പ്രാണപ്രതിഷ്ഠയുടെ ഭവ്യമുഹൂര്‍ത്തം കാണാന്‍ രണ്ടുപേരുമില്ലെങ്കിലും ഹരിപ്പാടിന്റെ ഓര്‍മ്മകളില്‍ നിന്ന് ഇവര്‍ മായുന്നില്ല.
2011ലാണ് കൈലാസ് വിശ്വന് മരിച്ചത്. കര്‍സേവയ്ക്ക് ഒപ്പം പോയ കരുവാറ്റ ഇടയ്ക്കാട്ട് തെക്കതില്‍ ശിവരാമ കാര്‍ണവര്‍ മടങ്ങിയെത്തി പിന്നീടൊരിക്കല്‍ വീണ്ടും അയോദ്ധ്യയിലേക്ക് പോയതാണ്. ഇതേവരെ മടങ്ങിവന്നില്ല. എവിടെയാണെന്ന് ആര്‍ക്കുമറിയില്ല.
ആലപ്പുഴ ജില്ലയില്‍ നിന്നും 42 പേരായിരുന്നു 1990ലെ ഈ ധര്‍മ്മസമരത്തില്‍ പങ്കാളികളായത്. വിമുക്തഭടനായ കൈലാസ് വിശ്വന് ഹിന്ദിയും ഇംഗ്ലീഷും വശമായിരുന്നു. ഇവരെ നയിച്ചത് രാമജന്മഭൂമി വിമോചന പ്രസ്ഥാനത്തിന്റെ ജില്ലാ പ്രമുഖ് ആയിരുന്ന ചേര്ത്തലക്കാരന് പി.പി. ഇന്ദ്രസേനനായിരുന്നു.
ഹരിപ്പാടിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നുമാത്രം ആറുപേരുണ്ടായിരുന്നു സംഘത്തില്‍. കരുവാറ്റ പത്മ വള്ളിപടീറ്റതില്‍ ജി. ഗോപി, കുമാരപുരം ഇടക്കണ്ണംമ്പള്ളി സ്വദേശി പ്രസന്നന്, പള്ളിപ്പാട് നീണ്ടൂര്‍ വ്യാസമന്ദിരത്തില്‍ മോഹനന് (പിയര്‍ലെസ് മോഹനന്), പള്ളിപ്പാട് മണക്കാട് അരുവന്നൂര്‍ മഠത്തില്‍ കൃഷ്ണനുണ്ണി എന്നിവരായിരുന്നു മറ്റ് നാലുപേര്‍.
രാമക്ഷേത്രം വീണ്ടെടുക്കാന്‍ ജീവനും ത്യജിക്കാന്‍ തയാറാണെന്നുള്ള സമ്മതപത്രവും നല്‍കിയാണ് കര്‍സേവയ്ക്കൊരുങ്ങിയതെന്ന് അവര്‍ പറയുന്നു. തുണി സഞ്ചിയും കുപ്പിവെള്ളവും മാത്രമായിരുന്നു യാത്രയില്‍ ഒപ്പം കരുതിയിരുന്നത്. മുലായം സിന്ദ് സര്‍ക്കാര്‍ രാമഭക്തരെ പല ഭാഗത്തും തടഞ്ഞ് വെള്ളവും ഭക്ഷണവും പോലും നല്‍കാതെ മൈതാനങ്ങള്‍ ജയിലാക്കി. ഇവിടെ രാമ മന്ത്രം ഉരുവിട്ടവര്‍ക്ക് മര്‍ദ്ദനം സഹിക്കേണ്ടി വന്നു. ജീവിതത്തിലെ മറക്കാനാവാത്ത നാളുകളാണ് പിന്നിട്ടത്. ഇന്ന് ആഹ്ലാദമാണ്.
കൈലാസ് വിശ്വനും ശിവരാമകാര്‍ണവരും അയോദ്ധ്യയിലെ ചരിത്ര മുഹുര്ത്തത്തിന് സാക്ഷ്യം വഹിക്കാന്‍ ഇല്ലെന്നതിന്റെ സങ്കടമുണ്ട്. എങ്കിലും അഭിമാനത്തിന്റെ ഉത്സവമാണ് കൊടിയേറുന്നത്… ആ യജ്ഞത്തില്‍ ഞങ്ങളുമുണ്ടായിരുന്നെന്ന അഭിമാനം, അവര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: