സ്ത്രീകള്‍ സമൂഹത്തിന്റെ നട്ടെല്ലാണെന്നും രാഷ്ട്രത്തെ മുന്നോട്ടു കൊണ്ടുപോകാന്‍
പുരുഷന്മാരോടൊപ്പം സ്ത്രീകള്‍ കൂടി അധ്വാനിക്കണെമെന്നും കേന്ദ്ര കൃഷി വകുപ്പ് സഹമന്ത്രി ശോഭ കരന്തലജെ പറഞ്ഞു.
കേരള കാര്‍ഷിക സര്‍വ്വകലാശാലയും ഭാരതീയ കാര്‍ഷിക ഗവേഷണ കൗണ്‍സിലും (ഐസിഎആര്‍) സംയുക്തമായി സംഘടിപ്പിക്കുന്ന ‘വനിതാ കര്‍ഷിക സംരംഭക മേഖല സമ്മേളനം 2024’ വെള്ളാനിക്കരയില്‍ ഉദ്ഘാടനം ചെയ്യുകയാ യിരുന്നു മന്ത്രി.
ഇന്ത്യയിലെ കാര്‍ഷിക സര്‍വ്വകലാശാല കളിലെ വിദ്യാര്‍ത്ഥികളില്‍ പകുതിയിലേറെ പേര് പെണ്‍കുട്ടികളാണെന്നത് അഭിമാനകരമാണെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യയിലെ മറ്റിടങ്ങളില്‍ നിന്നും വ്യത്യസ്തമായി സ്ത്രീ കേന്ദ്രീകൃത സമൂഹം ഉള്ള സ്ഥലമാണ് കേരളമെന്നും ഇത് വനിതാ സംരംഭകത്വം പ്രോത്സാഹിപ്പിക്കാന്‍ സഹായകരമാണെന്നും മന്ത്രി പറഞ്ഞു.
കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുക എന്നത് ലക്ഷ്യമിട്ട് ഒരുലക്ഷം കോടി രൂപ കാര്‍ഷിക അടിസ്ഥാന സൗകര്യ വികസനത്തിന് കേന്ദ്ര സര്‍ക്കാര്‍ വകയിരിത്തിയിട്ടുണ്ട്. ആ തുക ഉപയോഗിച്ച് എല്ലാ ജില്ലകളിലും കാര്‍ഷിക ഉത്പന്നങ്ങള്‍ നിര്‍മ്മിച്ചു കയറ്റുമതി ചെയ്യാന്‍ പര്യാപ്തമായ ശീത സംഭരണികള്‍, ഭക്ഷ്യപരിശോധന ലാബുകള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ സംസ്ഥാന സര്‍ക്കാരുകളോട് മന്ത്രി ആവശ്യപ്പെട്ടു.
കാലാവസ്ഥ വ്യതിയാനം മുന്നില്‍ കണ്ട് വിവിധ വിളകളുടെ പുതിയ ഇനങ്ങള്‍ വികസിപ്പിക്കുവാനും അവ കൃഷിയിടങ്ങളില്‍ എത്തുന്നു എന്ന് ഉറപ്പാക്കുവാനും ശാസ്ത്ര സമൂഹത്തോട് മന്ത്രി ആഹ്വാനം ചെയ്തു. വനിതാ കര്‍ഷകരെ ശാക്തീകരിക്കുന്നത്തിനും കാര്‍ഷിക സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനും വൈവിധ്യവും സുരക്ഷിതവുമായ ഭക്ഷണം ലഭ്യമാക്കുന്നതിനും ലക്ഷ്യമിട്ടാണ് കേരളം, കര്‍ണാടകം, ലക്ഷ്വദീപ് മേഖലയിലെ കര്‍ഷകരെ ഉള്‍ക്കൊള്ളിച്ചുള്ള വനിതാ കാര്‍ഷിക സംരംഭക മേഖല സമ്മേളനം സംഘടിപ്പിക്കുന്നത്.
വനിതാ സംരംഭകരുടെ നേട്ടങ്ങള്‍, അനുവര്‍ത്തിക്കുന്ന നൂതന സാങ്കേതിക വിദ്യകള്‍, വിജയഗാഥകള്‍ എന്നിവ പൊതുജനങ്ങളുടെ മുന്നില്‍ എത്തിക്കുന്ന ശക്തമായ വേദിയാണ് ഈ മേഖല സമ്മേളനം
പ്രതികരിക്കാൻ ഇവിടെ എഴുതുക: