ന്യൂദൽഹി : ജപ്പാന്റെ ചാന്ദ്രദൗത്യം സ്ലിം ചന്ദ്രനില്‍ വിജയകരമായി ലാന്‍ഡ് ചെയ്തതിൽ ആശംസ അറിയിച്ച് ഭാരതത്തിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭാവിയിൽ ജപ്പാനുമായി ചേർന്ന് ബഹിരാകാശ ദൗത്യങ്ങളിൽ ഏർപ്പെടുന്നതിനെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു.
‘ആദ്യ ചാന്ദ്രദൗത്യത്തിൽ തന്നെ വിജയം കൈവരിച്ച ജപ്പാൻ പ്രധാനമന്ത്രി ഫുമിദോ കിഷിദയെയും ചാന്ദ്രദൗത്യത്തിൽ പങ്കെടുത്ത ഏവരെയും അനുമോദിക്കുന്നു, ഐഎസ്ആർ ഒയെ ഉദ്ധരിച്ചുകൊണ്ട് മുന്നോട്ടുള്ള ബഹിരാകാശ ദൗത്യങ്ങളിൽ ഇരു രാജ്യങ്ങളുടെയും പങ്കാളിത്തത്തെ നോക്കിക്കാണുന്നു ‘ – പ്രധാനമന്ത്രി തന്റെ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.
കഴിഞ്ഞ ദിവസമാണ് ജപ്പാന്റെ ആദ്യ ചന്ദ്രദൗത്യമാണ് സ്ലിം( സ്മാര്‍ട്ട് ലാന്‍ഡര്‍ ഫോര്‍ ഇന്‍വെസ്റ്റിഗേറ്റിങ് മൂണ്‍) വിജയകരമായി ലാൻഡ് ചെയ്തത്. ഇതോടെ ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്ന അഞ്ചാമത്തെ രാജ്യമായി ജപ്പാന് മാറുകയായിരുന്നു. 2023 സെപ്റ്റംബര്‍ ഏഴിന് തെക്കന്‍ ജപ്പാനിലെ തനേഗാഷിമ സ്പേസ് സെന്ററില്‍നിന്നു തദ്ദേശീയമായ എച്ച്ഐഐഎ റോക്കറ്റിലാണ് സ്ലിം വിക്ഷേപിച്ചത്. മോശം കാലാവസ്ഥമൂലം നേരത്തേ 3 തവണ മാറ്റിവച്ചശേഷമായിരുന്നു വിക്ഷേപണം.ജപ്പാന്, യുഎസ്, യൂറോപ്യന്‍ യൂണിയന് എന്നിവയുടെ
സംയുക്ത പദ്ധതിയായ എക്സ്റേ ഇമേജിങ് ആന്‍ഡ് സ്പെക്ട്രോസ്കോപി മിഷന് ഉപഗ്രഹവും റോക്കറ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു.
വിദൂരപ്രപഞ്ചത്തെ സൂക്ഷ്മമായി നിരീക്ഷിക്കാനുള്ള ദൂരദര്‍ശിനി അടങ്ങിയ സംവിധാനമാണിത്. ചന്ദ്രനിലെ കടല്‍ എന്നു വിശേഷിപ്പിക്കുന്ന മെയര്‍ നെക്ടാരിസിനു സമീപമാണു പേടകം ഇറങ്ങിയത്. 10 കോടി യുഎസ് ഡോളര്‍ (ഏകദേശം 832 കോടി രൂപ) ആണു ദൗത്യത്തിനു ചെലവായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: