മലപ്പുറം: അര്‍ജന്റീന ഫുട്ബാള്‍ സൂപ്പര്‍ താരം ലയണല്‍ മെസി അടുത്ത വര്‍ഷം കേരളത്തില്‍ എത്തുമെന്ന് കായിക മന്ത്രി വി അബ്ദുറഹിമാന്.
അര്‍ജന്റീന ടീമിന്റെ സൗഹൃദ മത്സരത്തില്‍ ലയണല്‍ മെസി പങ്കെടുക്കുമെന്നും മന്ത്രി പറഞ്ഞു.
മലപ്പുറത്തെ സ്റ്റേഡിയത്തില്‍ ഉദ്ഘാടന മത്സരം മത്സരം നടത്താനാണ് ആലോചിക്കുന്നത്. ഫുട്ബോള്‍ പരിശീലനത്തിന് അര്‍ജന്റീനയുമായി ദീര്‍ഘകാല കരാര്‍ ഒപ്പിടും.
2025 ഒക്ടോബറിലാണ് ലയണല്‍ മെസി ഉള്‍പ്പെടുന്ന അര്‍ജന്റീന ടീം കേരളത്തിലെത്തുക. ഈ വര്‍ഷം ജൂണില്‍ എത്താമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും കേരളത്തിലെ പ്രതികൂല കാലവസ്ഥ ചൂണ്ടിക്കാട്ടിയപ്പോഴാണ് അടുത്ത വര്‍ഷം അവസാനം എത്താന്‍ തീരുമാനിച്ചത്.
ഇന്ത്യന്‍ ടീമുമായി സൗഹൃദ മത്സരത്തിന്റെ സാധ്യതകള്‍, കേരളത്തിന്റെ ഫുട്ബോള്‍ വികസനത്തില്‍ അര്‍ജന്റിനയുമായി സഹകരിക്കാവുന്ന മേഖലകള്‍ എന്നിവ അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന് പ്രതിനിധികളുമായി നടത്തിയ ഓണ്‍ലൈന്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. സംസ്ഥാന സര്‍ക്കാരിന്റെ ഗോള്‍ പരിശീലന പദ്ധതിയുമായി സഹകരിക്കാനും 5000 കുട്ടികളെ പരിശീലിപ്പിക്കുവാനുമുളള സന്നദ്ധതയും അര്‍ജന്റീന അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: