ആലുവ: വിമാന യാത്രക്കിടയില്‍ ശ്വാസതടസം അനുഭവപ്പെട്ട വ്യക്തിക്ക് രക്ഷകനായി സഹയാത്രികനായ ഡോക്ടര്‍.
കൊച്ചിയില്‍നിന്ന് മുംബൈയിലേക്ക് പറന്ന വിമാനത്തിലെ യാത്രക്കാരനാണ് കുറഞ്ഞ ഓക്സിജന്റെ അളവും ഉയര്‍ന്ന രക്തസമ്മര്‍ദവും മൂലം ശ്വാസതടസം അനുഭവപ്പെട്ടത്. 14ന്
ആകാശ എയര്‍ലൈന്‍സില്‍ രാത്രിയോടെയാണ് യാത്രക്കാരന് ശ്വാസം തടസം അനുഭവപ്പെടുന്നത്.
ആലുവ രാജഗിരി ആശുപത്രിയിലെ സീനിയര്‍ ഹെപ്പറ്റോളജി സ്റ്റായ ഡോ.സിറിയക് അബി ഫിലിപ്സിന്റെ ശ്രദ്ധയില്‍പ്പെട്ടു. വിമാനത്തിലെ ജീവനക്കാരി നെബുലൈസര്‍ സേവനം ലഭ്യമാക്കിയെങ്കിലും യാത്രക്കാരന് ശ്വാസം മുട്ടല്‍ കുറഞ്ഞില്ല. ഡോ.അബി സിറിയക് വിമാന ജീവനക്കാരോട് ഒരു സ്റ്റെതസ് കോപ്പ് ലഭ്യമാക്കാന്‍ ആവശ്യപ്പെടുകയും പിന്നീട് നടത്തിയ
പരിശോധനയില്‍ ഇടതുവശത്തെ ശ്വാസകോശത്തില്‍ വെള്ളം നിറഞ്ഞിരിക്കുന്നുവെന്ന് കണ്ടെത്തി.
വിമാനം ചലിക്കുന്നതിനാല് കൈകളിലെ സിര വഴി രക്തസമ്മര്‍ദം കുറയ്ക്കാനുളള മരുന്ന് കുത്തി വെക്കാനുളള ഡോക്ടറിന്റെ ശ്രമം വിജയിച്ചില്ല. തുടര്‍ന്ന് രോഗിയെ തിരിച്ച് കിടത്തി പുറകിലായി മസിലില്‍ മരുന്ന് കുത്തി വെച്ചു. രോഗിയുടെ രക്തസമ്മര്‍ദം കുറഞ്ഞ് നിയന്ത്രണവിധേയമായി. വിമാനം മുംബൈയില്‍ ഇറങ്ങിയ ഉടനെ രോഗിയെ അടുത്തുള്ള ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. അടിയന്തിര ഡയാലിസിസിന് വിധേയനായ രോഗി സുഖം പ്രാപിച്ച് വരുന്നു.
ഡോക്ടർ സിറിയക് അബി ഫിലിപ്പിന്റെ സമയോചിത ജീവൻ രക്ഷാപ്രവർത്തനത്തിന് യാത്രക്കാരന്റെ കുടുംബവും, ആകാശ വിമാന കമ്പനിയുടെ ഉടമ ആദിത്യ ഘോഷും നന്ദി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: