ഭിലായ്: ഛത്തീസ്ഗഡിലെ ഭിലായ് അയ്യപ്പ ക്ഷേത്രത്തില്‍ മകരവിളക്ക് ആഘോഷിച്ചു. ഒരു കിലോയില്‍ കൂടുതല്‍ ഭാരമുള്ള സ്വര്‍ണത്തില്‍ നിര്‍മിച്ച അയ്യപ്പഭഗവാന്റെ തിരുമുഖത്തിന്റെ അകമ്പടിയോടെ നൂറുകണക്കിന് ഭക്തജനങ്ങള്‍ക്കൊപ്പം സെക്ടര്‍ 5 ലെ ഭിലായ് തമിള്‍ സംഘത്തിന്റെ ഗണേഷ് മന്ദിറില്നിന്നും കെട്ടുനിറച്ച അയ്യപ്പന്മാരും, മാളികപ്പുറങ്ങളും മറ്റുഭക്തജനങ്ങളുടെ അകമ്പടിയോടെ കാല്‍നടയായി സെക്ടര്‍ 2 ലെ അയ്യപ്പ ക്ഷേത്രത്തിലെത്തി പതിനെട്ടാംപടി കയറി ദര്‍ശനപുണ്യം നേടി.
തുടര്‍ന്ന് നെയ്യഭിഷേകത്തിനുശേഷം രണ്ടായിരത്തില്പരം ഭക്തജനങ്ങള്‍ പങ്കെടുത്ത അന്നദാനവും നടന്നു. വൈകിട്ട് ദീപാരാധന സമയത്ത് ദീപക്കാഴ്ചയും, ചുറ്റുവിളക്കും, കുടുംബവിളക്കും നടത്തിയെന്ന് ഭിലായ് അയ്യപ്പ സേവാ സംഘം അധ്യക്ഷന്‍ കെ.എന്‍.എസ്. നായരും ജനറല്‍ സെക്രട്ടറി ഉണ്ണികൃഷ്ണക്കുറുപ്പും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: