റാഞ്ചി: ഷൂട്ടൗട്ടും കടന്ന് സഡന്‍ ഡെത്തിലേക്ക് നീണ്ട ത്രില്ലര്‍ പോരാട്ടത്തിനൊടുവില്‍ ഹോക്കി ഒളിംപിക്സ് യോഗ്യതാ സെമിയില്‍ ഭാരത വനിതകള്‍ക്ക് തോല്‍വി. ഷൂട്ടൗട്ടില്‍ 4-3നായിരുന്നു ജര്‍മനിയോട് പരാജയപ്പെട്ടത്.
നിശ്ചിത സമയ മത്സരം 2-2 സമനിലയില്‍ കലാശിച്ചതിനെ തുടര്‍ന്നാണ് ഷൂട്ടൗട്ടിലൂടെ വിജയികളെ നിര്ണയിക്കേണ്ടിവന്നത്. നിശ്ചിത സമയത്തില്‍ ആദ്യ ക്വാര്‍ട്ടറിനൊടുവില്‍ ഭാരതമാണ് ആദ്യ ഗോള്‍ നേടിയത്. രണ്ടാം ക്വാര്‍ട്ടറില്‍ ജര്‍മനി തിരിച്ചടിച്ച് ഒപ്പമെത്തി. അവസാന ക്വാര്‍ട്ടറില്‍ രണ്ട് മിനിറ്റിനിടെ ഇരുടീമുകളും ഗോളുകള്‍ നേടി.
57-ാം മിനിറ്റില്‍ ജര്‍മനി മുന്നിലെത്തി രണ്ട് മനിറ്റിനകം തന്നെ ഭാരതം സമനില ഗോള്‍ നേടി. പിന്നെ മത്സരം ഷൂട്ടൗട്ടിലേക്ക്. ഭാരത ഗോള്‍ കീപ്പര്‍ സവിത എണ്ണം പറഞ്ഞ കുറേ ജര്‍മന്‍ കിക്കുകള്‍ തടഞ്ഞിട്ടു. പക്ഷെ അവസരങ്ങള്‍ മുതലാക്കുന്നതില്‍ ഭാരതത്തിനായി ഷോട്ടെടുത്ത വനിതകള്‍ക്ക് സാധിച്ചില്ല. പലരും പന്ത് പുറത്തേക്ക് അടിച്ചുകളഞ്ഞു. നാളെ ജപ്പാനെതിരെ നടക്കുന്ന മൂന്നാം സ്ഥാനക്കാര്‍ക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ ജയിക്കാനായാല്‍ ഭാരത വനിതാ ടീമിന് പാരിസ് ഒളിംപിക്സില്‍ യോഗ്യത നേടാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: