ഓച്ചിറ: മനുഷ്യ സംസ്കാരം ആഗോളപരമായി എല്ലാവരും നോക്കിക്കാണുന്ന ഒന്നാണെന്നും മനുഷ്യത്വത്തെയാണ് കൂടുതല്‍ വിശ്വസിക്കേണ്ടതെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്.
കേരള തണ്ടാന്‍ മഹാസഭ (കെറ്റിഎംഎസ്) മഹാത്മാ കുഞ്ഞന്‍ വെളുമ്പന്‍ പഠന ഗവേഷണ കേന്ദ്രത്തിന്റെയും കേന്ദ്ര കാര്യാലയത്തിന്റെയും നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യത്വപരമായ ഇടപെടല്‍ നടത്തുന്നവരെയെല്ലാം ദൈവം ഒരുപോലെയാണ് കാണുന്നത്. സഹജീവികളോടെല്ലാം ഒരുപോലെ പെരുമാറണം. ശരീരത്തിലെ നിറമോ വേഷമോ തരംതിരിച്ച് കാണരുത്. മുന്‍കാലങ്ങളില്‍ താഴ്ത്തപ്പെട്ടവര്‍ ഇപ്പോള്‍ മുന്‍നിരയിലേക്ക് എത്തിപ്പെടുന്നു. ഇത്തരം വേര്‍തിരിവുകള്‍ മനുഷ്യരാണ് ഉണ്ടാക്കുന്നത്.
വിദ്യാഭ്യാസത്തേക്കാള്‍ ഉന്നതമായ മറ്റൊന്നില്ല. വിദ്യാഭ്യാസം നേടിയവരെ ഒരിക്കലും തളര്‍ത്താന്‍ കഴിയില്ല. ഒരു കാലഘട്ടത്തില്‍ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട സമുദായത്തില്‍ നിന്ന് പരിശ്രമത്തിന്റെ ഫലമായി പല ഉന്നത പദവി വഹിക്കുന്നവര്‍ ഇപ്പോഴുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രാര്‍ത്ഥന ജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടനവും ശിലാഫലക അനാച്ഛാദനവും ഗവര്‍ണര്‍ നിര്‍വഹിച്ചു. കെറ്റിഎംഎസ് സംസ്ഥാന പ്രസിഡന്റ് ഡോ. പി.എന്‍. പ്രേമചന്ദ്രന് അധ്യക്ഷത വഹിച്ചു. കരുനാഗപ്പള്ളി എംഎല്‍എ സി.അര് മഹേഷ്, ഓച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി.ശ്രീദേവി, കെറ്റിഎംഎസ് ജനറല്‍ സെക്രട്ടറി ജി.വരദരാജന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: