ഗുരുവായൂര്‍: ക്ഷേത്രസങ്കല്‍പത്തെയും ക്ഷേത്ര ആചാരങ്ങളെയും ശാസ്ത്രീയമായി പരിചയപ്പെടുത്തുന്ന കേരള ക്ഷേത്രസംരക്ഷണ സമിതി പ്രസിദ്ധീകരണമായ സ്വര്‍ഗീയ മാധവ്ജി രചിച്ച ക്ഷേത്രചൈതന്യരഹസ്യം എന്ന ഗ്രന്ഥത്തിന്റെ ഇംഗ്ലീഷ് പതിപ്പ് ദി ഇസൊടെറിക്സ് ഓഫ് ടെമ്പിള്‍ എനര്‍ജി പ്രകാശനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിച്ചു.
കേരള ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന അധ്യക്ഷന്‍ എം. മോഹനന്, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എസ്. നാരായണന്, സംസ്ഥാന സംഘടനാ സെക്രട്ടറി ടി.യു. മോഹനന്, മാതൃസമിതി അധ്യക്ഷ കുസുമകുമാരി, പുസ്തക വിവര്ത്തകന് കെ.വി. രാജശേഖരന് എന്നിവര്‍ പങ്കെടുത്തു. പത്രപ്രവര്‍ത്തകനായ കെ.വി. രാജശേഖരന്, തൃശ്ശൂര്‍ സ്വദേശിനി പ്രൊഫ. വാണി നെയ്ത്യാര് എന്നിവരാണ് പുസ്തകം വിവര്‍ത്തനം ചെയ്തത്.
കേരളത്തിലെ ഹൈന്ദവ ക്ഷേത്രങ്ങളോടും ആധ്യാത്മിക-ആരാധനാ കേന്ദ്രങ്ങളോടും കേരളസര്‍ക്കാരും ഇടതുപക്ഷ രാഷ്ട്രീയക്കാരും കാണിക്കുന്ന നിരുത്തരവാദപരവും അഴിമതി നിറഞ്ഞതുമായ പ്രവര്‍ത്തനരീതി അവസാനിപ്പിക്കുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തു നിന്ന്, പ്രത്യേകിച്ച് ശബരിമലയുടെ കാര്യത്തില്‍ ഇടപെടലുകള്‍ ഉണ്ടാകണമെന്ന് സമിതി അധ്യക്ഷന്‍ എം. മോഹനന് പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. വിവിധ ആവശ്യങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സമിതിയുടെ നിവേദനം ജനറല്‍ സെക്രട്ടറി കെ.എസ്. നാരായണന് പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: