തിരുവനന്തപുരം: നവകേരള സദസിന് 1.05 കോടി രൂപ ചെലവഴിച്ച് ബസ് വാങ്ങിയതിന് മന്ത്രിസഭയുടെ അംഗീകാരം.ബസ് വാങ്ങി സൗകര്യങ്ങള്‍ ക്രമീകരിച്ച ഗതാഗത സെക്രട്ടറിയുടെ നടപടിക്കാണ് സാധുക്കരണമായത്.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിനും മന്ത്രിസഭാ യോഗം അംഗീകാരം നല്കി.മന്ത്രിസഭാ ഉപസമിതി തയാറാക്കിയ കരടിനാണ് അംഗീകാരമായത്. ആവശ്യമായ മാറ്റങ്ങള്‍ ചേര്‍ത്ത് മുഖ്യമന്ത്രി കരട് അംഗീകാരത്തിനായി ഗവര്‍ണര്‍ക്ക് നല്‍കും.
സര്‍ക്കാരുമായി നല്ല ബന്ധമല്ലെങ്കിലും ഭരണഘടനാപരമായ ഉത്തരവാദിത്തം നിറവേറ്റുമെന്ന് ഗവര്‍ണര്‍ പറഞ്ഞു.അതിനാല്‍ നയപ്രഖ്യാപന പ്രസംഗം വായിക്കുമെന്ന് ആരിഫ് മുഹമ്മദ് ഖാന് വ്യക്തമാക്കിയിരുന്നു.
ഈ മാസം 25 നാണ് നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ സമ്മേളനം തുടങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: