കോഴിക്കോട് : മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ എക്സാലോജിക് കമ്പനിക്കെതിരെ കേന്ദ്ര ഏജന്‍സി നടത്തുന്ന അന്വേഷണം രാഷ്ട്രീപ്രേരിതമാണെന്ന സിപിഎം ആരോപണങ്ങളെ തള്ളി ബിജെപി നേതാവ് പ്രകാശ് ജാവദേക്കര്‍. സുതാര്യമായ അന്വേഷണമാണ് കേന്ദ്ര ഏജന്‍സികള്‍ നടത്തുന്നത്. വീണാ വിജയന് ചെയ്തത് എന്തെന്ന് അന്വേഷണം പൂര്‍ത്തിയാകുമ്പോള്‍ ഇക്കാര്യം വ്യക്തമാകും.
ഇത്തവണത്ത ലോക്സഭാ തെരഞ്ഞെടുപ്പിലും ബിജെപി മികച്ച വിജയം നേടും. നരേന്ദ്രമോദി തന്നെ വീണ്ടും പ്രധാനമന്ത്രിയാകും. കേരളത്തില്‍ ഈ തെരഞ്ഞെടപ്പിലൂടെ ബിജെപി പുതിയ ചരിത്രം എഴുതി ചേര്‍ക്കും.
കേരളത്തില്‍ ബിജെപിക്ക് എംഎല്‍എമാര്‍ ഇല്ലാതിരുന്നിട്ട് പോലും പ്രധാനമന്ത്രി നരേന്ദ്രമോദി വലിയ പരിഗണനയാണ് നല്‍കുന്നത്. അടുത്ത 100 ദിവസത്തിനുള്ളില്‍ ബിജെപി നേതാക്കള്‍ കേരളത്തിലെ എല്ലാ വോട്ടര്‍മാരെയും നേരിട്ട് കാണും. ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് മികച്ച വിജയം നേടാന്‍ സാധിക്കുമെന്നും ജാവദേക്കര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: