വിജ് ആന്‍സി (നെതര്‍ലാന്റ്സ്): ടാറ്റ സ്റ്റീല്‍ ചെസ് ചാംപ്യന്‍ഷിപ്പില്‍ നിലവിലെ ലോക ചാംപ്യനെ അട്ടിമറിച്ച് ചരിത്രം സൃഷ്ടിച്ച പ്രജ്ഞാനന്ദയെ അഭിനന്ദിച്ച് സച്ചിന് ടെണ്ടുല്‍ക്കറും ഗൗതം അദാനിയും.
Big cheers to @rpraggnachess for this remarkable triumph against World Champion, Ding Liren. At the young age of 18, you haven’t just dominated the game but also risen to become India's top-rated player.
Best wishes for your upcoming challenges. Continue to bring glory to India… pic.twitter.com/W7NAqSYnDX— Sachin Tendulkar (@sachin_rt) January 17, 2024
“18 എന്ന ഈ ചെറുപ്രായത്തില്‍ താങ്കള്‍ ചെസ്സിനെ ഭരിയ്ക്കുക മാത്രമല്ല, ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന ചെസ് താരമാവുകയും ചെയ്തു. ഇനിയും ഇന്ത്യയ്ക്ക് വേണ്ടി ചെസില്‍ കീര്‍ത്തി കൊണ്ടുവരിക”- സച്ചിന് ടെണ്ടുല്‍ക്കര്‍ കുറിച്ചു.
Tremendously proud of your achievement, Pragg. What an astonishing moment, defeating the reigning World Champion Ding Liren of China and becoming India's top-rated player. This is truly a proud moment for our nation! @rpraggnachess #TataSteelChess https://t.co/2ZSEbtZ9Ke
— Gautam Adani (@gautam_adani) January 17, 2024
“താങ്കളുടെ നേട്ടത്തില്‍ അഭിമാനം. എന്തൊരു അത്ഭുതപ്പെടുത്തുന്ന നിമിഷമാണിത്. നിലവിലുള്ള ചൈനക്കാരനായ ലോകചാംപ്യനെ അട്ടിറമിച്ച് ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന താരമായി. ഇത് രാജ്യത്തിന് അഭിമാനനിമിഷം.”- അദാനി കുറിച്ചു.
പ്രഗ്നാന്ദ ലോക ചാംപ്യന്‍ ചൈനയുടെ ഡിങ് ലിറനെയാണ് തോല്പിച്ചത്. ഇതോടെ ഇന്ത്യയിലെ ഒന്നാം നമ്പര്‍ സ്ഥാനം എന്ന പദവിയിലേക്ക് പ്രജ്ഞാനന്ദ ഉയര്‍ന്നു. അന്താരാഷ്ട്ര ചെസ് ഫെഡറേഷന്(ഫിഡെ) നല്കുന്ന റാങ്കിങ്ങില്‍ വിശ്വാനാഥന് ആനന്ദിനെയും പിന്തള്ളിയാണ് പ്രഗ്നാനന്ദ കുതിച്ചത്. ആനന്ദിന്റെ റാങ്കിങ് 2748 ആണെങ്കില്‍ പ്രജ്ഞാനന്ദയുടേത് 2748.3 അയി.
ടാറ്റ സ്റ്റീലില്‍ നാലാം റൗണ്ടിലാണ് പ്രഗ്നാനന്ദ ഡിങ് ലിറനെ തോല്പിച്ചത്. തുടക്കം മുതലേ ആധിപത്യം പുലര്‍ത്തിയിരുന്നു പ്രജ്ഞാനന്ദ. ഈ ടൂര്‍ണ്ണമെന്റില്‍ നാല് കളികള്‍ കളിച്ച പ്രജ്ഞാനന്ദയുടെ ആദ്യ ജയമാണിത്. ആദ്യ രണ്ടു റൗണ്ടുകളില്‍ സമനിലയായിരുന്നു. ക്ലാസിക്കല്‍ ചെസില്‍ ഒരു ലോകചാംപ്യനെ തോല്പിക്കുന്നത് മികച്ച അനുഭവമാണ്. കരുത്തനായ ഒരു താരത്തെ തോല്പിക്കുന്നത് സ്പെഷ്യലായ കാര്യമാണെന്നും പ്രജ്ഞാനന്ദ
പറഞ്ഞു.
2023ലും പ്രജ്ഞാനന്ദ ഡിങ് ലിറനെ തോല്പിച്ചിരുന്നു. ടാറ്റ സ്റ്രീലില്‍ ഈ വിജയത്തോടെ 2.5 നേടി പ്രഗ്നാനന്ദ മൂന്നാം സ്ഥാനത്താണ്. ഡച്ച് താരം അനീഷ് ഗിരിയാണ് ഒന്നാം സ്ഥാനത്ത്. അലിറേസ ഫീറൂസ്ജ ആണ് മൂന്ന് പോയിന്റോടെ രണ്ടാം സ്ഥാനത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: