ന്യൂദല്‍ഹി : കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യറിന്റെ മകള്‍ യാമിനി അയ്യറുടെ സ്ഥാപനത്തിന്റെ എഫ്‌സിആര്‍എ രജിസ്‌ട്രേഷന്‍ കേന്ദ്രം റദ്ദാക്കി. വിദേശ വിനിമയ ചട്ടങ്ങള്‍ ലംഘിച്ചെന്ന് ആരോപിച്ചാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് രജിസ്‌ട്രേഷന്‍ റദ്ദാക്കിയത്.
വിദേശത്തു നിന്നും ഫണ്ട് സ്വീകരിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിന്റെ ചട്ടങ്ങള്‍ പാലിച്ചില്ല. ഇതുസംബന്ധിച്ചതില്‍ സെന്റര്‍ പോളിസി ഫോര്‍ റിസര്‍ച്ചിന്(സിപിആര്‍) ആദ്യം മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. ചട്ടങ്ങള്‍ ലംഘിച്ചതോടെ 180 ദിവസത്തേയ്‌ക്ക് രജിസ്‌ട്രേഷന്‍ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. തുടര്‍ന്നും ചട്ടങ്ങള്‍ പാലിക്കാതെ വന്നതോടെ രജിസ്‌ട്രേഷന്‍ വീണ്ടും 180 ദിവസത്തേയ്‌ക്ക് കൂടി റദ്ദാക്കുകയായിരുന്നു.
വിഷയം നിയമപരമായി നേരിടുമെന്ന് സിപിആര്‍ പ്രസിഡന്റ് യാമിനി അയ്യര്‍ അറിയിച്ചു. ദല്‍ഹി കേന്ദ്രീകരിച്ചാണ് സെന്‍റര്‍ പോളിസി ഫോര്‍ റിസര്‍ച് പ്രവര്‍ത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: