തിരുവനന്തപുരം: സ്ത്രീപീഢനത്തിന്റെ പേരില്‍ 354 ലെ മുഴുവന്‍ വകുപ്പുകളും ചുമത്തി സുരേഷ് ഗോപിയെ വേട്ടയാടാനൊരുങ്ങിയതായിരുന്നു കേരളാ പൊലീസ്. കരുവന്നൂര്‍ ബാങ്കിന്റെ തട്ടിപ്പിനെതിരെ പദയാത്ര സംഘടിപ്പിച്ച് ജനനായകനായി മാറിയ സുരേഷ്ഗോപിയുടെ രാഷ്ട്രീയ ഭാവി തുലയ്ക്കാന്‍ ഇടത് ക്യാംപുകളില്‍ വിരിഞ്ഞ ആശയമായിരുന്നു സ്ത്രീപീഡനക്കേസില്‍ കുരുക്കി തനിക്കാക്കി വെടക്കാക്കുക എന്ന ലക്ഷ്യം.
നേരത്തെ 354എയിലെ 1,4 വകുപ്പുകള്‍ക്ക് പകരം 354 മുഴുവന്‍ വകുപ്പുകളും 319എ എന്ന വകുപ്പുമാണ് സുരേഷ് ഗോപിയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകയുടെ ശരീരത്തില്‍ മനപൂര്‍വ്വം സ്പര്‍ശിച്ചു എന്നാണ് പൊലീസ് ഇപ്പോള്‍ പറയുന്നത്.
കൃത്യമായ കെണിയൊരുക്കി. അതിന് മീഡിയ വണ്‍ എന്ന ചാനല്‍ അതിന് കുടപിടിച്ചുകൊടുക്കുകയും ചെയ്തു. സുരേഷ് ഗോപിയ്ക്ക് ഇതിന് മുന്‍പും പരിചയമുള്ള വനിതാ ജേണലിസ്റ്റിനെ ദുഷ്ടലാക്കോടെ സുരേഷ് ഗോപി സ്പര്‍ശിച്ചു എന്ന പേരില്‍ സ്ത്രീപീഡനം എന്ന കേസ് ചുമത്തി പിണറായി സര്‍ക്കാരിന്റെ പൊലീസ് വേട്ടയാടാന്‍ തുടങ്ങിയത്.
പക്ഷെ മകളുടെ വിവാഹത്തിന്റെ കാര്യം ചൂണ്ടിക്കാട്ടിയ സുരേഷ് ഗോപിയ്ക്ക് മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി അനുവദിക്കുകയും ചെയ്തു. ഇനി സുരേഷ് ഗോപിയെ പിണറായി പൊലീസ് അറസ്റ്റ് ചെയ്യുമോ എന്നതാണ് ചോദ്യം. കാരണം സുരേഷ് ഗോപിയുടെ പെരുമ മകളുടെ വിവാഹത്തിന് ശേഷം എത്രയോ ഉയര്‍ന്നിരിക്കുന്നു. അതിന് ഒരു കാരണം സുരേഷ് ഗോപിയെ പിന്തുണച്ചുകൊണ്ടുള്ള പ്രധാനമന്ത്രി മോദിയുടെ വരവാണ്. തൃശൂരില്‍ വനിതാസദസ്സില്‍ പെങ്കെടുക്കാനെത്തിയ മോദി തന്നെയാണ് തുറന്ന ജീപ്പില്‍ തന്റെ തൊട്ടുപിന്നില്‍ നിര്‍ത്തി സുരേഷ് ഗോപിയെ വേദിയിലേക്ക് ആനയിച്ചത്. അതിന് ശേഷം സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിനും പ്രധാനമന്ത്രി സംബന്ധിച്ചു. ഇത് ഒരു സൂചനകൂടിയാണ്. പ്രധാനമന്ത്രി സുരേഷ് ഗോപിയ്ക്കൊപ്പമുണ്ടെന്ന സൂചന. പിണറായി സര്‍ക്കാരിന് കൃത്യമായ ഒരു താക്കീത് കൂടിയാണ് മോദി ഇതിലൂടെ നല്‍കിയിരിക്കുന്നത്. സുരേഷ് ഗോപിയ്ക്ക മുന്പില് പരിചയായി പ്രധാനമനത്്രിയുണ്ടെന്ന സൂചന.
സ്ത്രീത്വത്തെ അപമാനിക്കുന്നു എന്ന ആരോപണം സുരേഷ് ഗോപിയെ നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇടത് ക്യാംപുകള്‍ ഉയര്‍ത്തുന്ന പ്രചാരവേലയാണെന്ന് അരിയാഹാരം കഴിക്കുന്ന മലയാളികള്‍ക്ക് അറിയാം. അങ്ങിനെയിരിക്കെ ഇനിയും ഇടത് ക്യാംപുകള്‍ സുരേഷ് ഗോപിയെ വേട്ടയാടാന്‍ മുതിരുമോ എന്നേ അറിയാന്‍ ബാക്കിയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: