തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം. അറസ്റ്റിലായി എട്ടാം ദിവസമാണ് ജാമ്യം ലഭിക്കുന്നത്. നാല് കേസുകളാണ് രാഹുലിനെതിരെ ചുമത്തിയിരിക്കുന്നത്.
സെക്രട്ടറിയേറ്റ് മാര്‍ച്ചിനിടെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ടാണ് രാഹുലിനെ കന്റോണ്‍മെന്റ് പോലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് മൂന്ന് കേസുകള്‍ കൂടി ചുമത്തുകയും ഇതില്‍ പ്രൊഡക്ഷന്‍ വാറണ്ടും പുറപ്പെടുവിച്ചു. പരമാവധി ദിവസം രാഹുലിനെ ജയിലില്‍ കുടുക്കാനായിരുന്നു ഉന്നതാധികാരികളില്‍ നിന്നുള്ള നിര്‍ദ്ദേശം. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമാണ് രാഹുലിന് രണ്ട് കേസുകളില്‍ സിജെഎം കോടതി ജാമ്യം നല്‍കുന്നത്. കഴിഞ്ഞ ദിവസവും രണ്ട് കേസുകളില്‍ ജാമ്യം ലഭിച്ചിരുന്നു.
25000 രൂപ കെട്ടിവെക്കണം, എല്ലാ ചൊവ്വാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥര്‍ മുമ്പാകെ ഹാജരാകണം എന്നിങ്ങനെ ഉപാധികളോടെയാണ് ജാമ്യം നല്‍കിയിരിക്കുന്നത്. ഇവയെല്ലാം പൂര്‍ത്തിയാക്കിയാല്‍ രാഹുലിന് ഇന്ന് പുറത്തിറങ്ങാനാകും, അല്ലെങ്കില്‍ വ്യാഴാഴ്ചയാകും. അറസ്റ്റിലായി എട്ട് ദിവസം പിന്നിട്ടതിനാല്‍ ഇന്ന് തന്നെ എല്ലാനടപടികളും പൂര്‍ത്തിയാക്കാനാണ് കോണ്‍ഗ്രസ് അനുയായികളുടെ ശ്രമം. പുറത്തിറങ്ങുന്ന രാഹുലിന് വന്‍ സ്വീകരണം ഒരുക്കാനും കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: