പാരീസ്: ഭീകരതയും വിഘടനവാദവും ശക്തമാകുന്ന പശ്ചാത്തലത്തില്‍ വിദേശ ഇമാമുമാരെ രാജ്യത്ത് പ്രവേശിപ്പിക്കണ്ടായെന്ന് ഫ്രാന്‍സും ജര്‍മ്മനിയും തീരുമാനിച്ചു. അള്‍ജീരിയ, തുര്‍ക്കി, മൊറോക്കോ എന്നിവിടങ്ങളില്‍ നിന്നുള്ള 300 ഇമാമുമാരെ ഫ്രാന്‍സ് പുറത്താക്കും. ഇതിലൂടെ ഫ്രാന്‍സ് മുസ്ലിങ്ങളുടെ ഇടയിലുള്ള വിദേശ ഇമാമുമാരുടെ ഇടപെടലുകള്‍ അവസാനിപ്പിക്കുന്നതോടൊപ്പം ഭീകരതയും വിഘടനവാദവും ഇല്ലാതാക്കുവാനാകുമെന്നും വിദേശകാര്യമന്ത്രി ജെറാള്‍ഡ് ഡ്രാമനിന് വ്യക്തമാക്കി.
വിദേശ ഇമാമുമാര്‍ പരിശീലനം നല്കിയ പ്രാദേശിക ഇമാമുമാരുടെ എണ്ണം ക്രമാധീതമായി വര്‍ദ്ധിച്ചതോടെയാണ് ഭരണനേതൃത്വം അപകടം മണത്തത്. ഈ ഇമാമുമാരിലൂടെയാണ് ഫ്രാന്‍സില്‍ ഭീകരത ശക്തമായത്. ഏപ്രില്‍ ഒന്നിനുമുമ്പ് വിദേശ ഇമാമുമാരെല്ലാം രാജ്യം വിട്ടിരിക്കണമെന്ന് കര്‍ശനമായ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഫ്രാന്‍സിലെ മുസ്ലിങ്ങള്‍ക്ക് വന്‍ തോതില്‍ വിദേശ സഹായം ഒഴുകുന്നുണ്ടായിരുന്നു. മുസ്ലിങ്ങളുടെ വിശുദ്ധമാസത്തില്‍ ‘ഇമാമ്സ് ഓഫ് റമദാന്’ എന്ന 300 അംഗ ഇമാം സംഘമാണ് ഓരോ വര്‍ഷവും വിദേശത്തുനിന്നും എത്തുന്നത്. ഇനി മുതല്‍ ഇതനുവദിക്കില്ല. ഇത് സംബന്ധിച്ചുള്ള തീരുമാനം 2020 ഫെബ്രുവരിയില്‍ പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ എടുത്തിരുന്നതാണ്. എന്നാല്‍ നടപ്പാക്കുന്നത് ഇപ്പോളാണെന്ന് മാത്രം.
ജര്‍മ്മനിയിലും വിദേശ ഇമാമുമാരെ പുറത്താക്കുവാനുള്ള നടപടികള്‍ ആരംഭിച്ചു. തുര്‍ക്കിയില്‍ നിന്നും എല്ലാ വര്‍ഷവും പരിശീലനം സിദ്ധിച്ച 100 ഇമാമുമാര്‍ ജര്‍മ്മനിയില്‍ എത്താറുണ്ട്. ഇവര്‍ ജര്‍മന്‍ മുസ്ലിങ്ങള്‍ക്ക് സാമ്പത്തിക സഹായവും മതപരമായ പരിശീലനവും നല്‍കുകയായിരുന്നു പതിവ്.
തുര്‍ക്കിഷ് ഇമാമുമാര്‍ നയിക്കുന്ന 900 മോസ്ക്കുകള്‍ ജര്‍മനിയിലുണ്ട്. 1960കള്‍ മുതലാണ് തുര്‍ക്കിയില്‍ നിന്നും മുസ്ലിങ്ങള്‍ എത്തിത്തുടങ്ങയിത്. ഇപ്പോള്‍ ജര്‍മനിയില്‍ 5.6 മില്ലണ്‍ മുസ്ലിങ്ങളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: