വാഷിംഗ്ടണ്‍ ഡിസി: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍നിന്ന് ഭാരത വംശജന് വിവേക് രാമസ്വാമി പിന്മാറി. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയെ തെരഞ്ഞെടുക്കുന്നതിനുള്ള കോക്കസില്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ജയിച്ചതിനു പിന്നാലെയാണ് വിവേക് രാമസ്വാമിയുടെ പിന്മാറ്റം.
ഡോണള്‍ഡ് ട്രംപിനെ പിന്തുണയ്ക്കുമെന്നും രാമസ്വാമി അറിയിച്ചു. അയോവയില്‍ നടത്തിയ കോക്കസില്‍ 59 ശതമാനം വോട്ട് നേടിയാണ് ട്രംപ് ഒന്നാമതെത്തിയത്. 50ശതമാനത്തിലേറെ വോട്ട് നേടുന്ന ആദ്യത്തെ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയാണ് ട്രംപ്. ഫ്ളോറിഡ ഗവര്‍ണര്‍ റോണ്‍ ഡെസാന്റിസ് 19 ശതമാനവും നിക്കി ഹേലി 18 ശതമാനവും വോട്ടുനേടി. വിവേക് രാമസ്വാമിക്ക് ആറ് ശതമാനം വോട്ടാണ് നേടാനായത്.
99 കൗണ്ടുകളിലായി 1700 ഇടങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. പ്രസിഡന്റ് ജോ ബൈഡന്റെ ഡെമോക്രാറ്റിക് പാര്‍ട്ടി തെരഞ്ഞെടുപ്പിന്റെ ഔദ്യോഗികപ്രക്രിയകള്ക്ക് ഇരുപത്തിമൂന്നിന് തുടക്കമിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: