ന്യൂദല്‍ഹി: ഇന്ത്യ-യുഎസ് വ്യാപാരം 20,0000 കോടി ഡോളര്‍ കടന്നതായി ഇന്ത്യ-യുഎസ് വ്യാപാര ഫോറം അറിയിച്ചു. ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാരബന്ധം വന്‍വിജയമായതിന്റെ സൂചനയാണിതെന്ന് ഇന്ത്യ-യുഎസ് സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് ഫോറം സിഇഒ മുകേഷ് അഘി പറഞ്ഞു.
എഞ്ചിനുകള്‍, ക്വാണ്ടം കംപ്യൂട്ടിംഗ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, സൈബര്‍ സെക്ര്യൂരിറ്റി, സ്പേസ് പാര്‍ട്ണര്‍ഷിപ്പ് എന്നീ രംഗങ്ങളിലാണ് ഇരുവരും പരസ്പര പങ്കാളിത്തമുള്ള പ്രധാനമേഖലകള്‍. ഭാവിയില്‍ ഈ മേഖലകളില്‍ വലിയ കുതിപ്പുണ്ടാകുമെന്നും മുകേഷ് അഘി അഭിപ്രായപ്പെട്ടു.
പണ്ട് തര്‍ക്കങ്ങളില്‍ കുടുങ്ങിക്കിടന്നിരുന്ന വ്യാപാരം ഇപ്പോള്‍ പതിന്മടങ്ങ് ശക്തിയില്‍ മുന്നോട്ട് കുതിക്കുകയാണ്. . നേരത്തെ ലോകവ്യാപാരസംഘടയില് (ഡബ്ല്യു ടിഒ) ഇന്ത്യ-യുഎസ് വ്യാപരം സംബന്ധിച്ച് ആറ് കേസുകളുണ്ടായിരുന്നു. അതെല്ലാം പരിഹരിച്ചതായി മഹേഷ് അഘി പറഞ്ഞു. റസ്പ് ബെറീസിലും സ്ട്രോബറീസിലും തട്ടിനില്ക്കാതെ എന്തൊക്കെ വ്യാപാരസാധ്യതകളുണ്ടെന്ന് ഞങ്ങള്‍ പോസിറ്റീവായി തേടുകയായിരുന്നു.
യുഎസിന് സ്വതന്ത്രവ്യാപാരക്കരാര്‍ എന്നൊന്നില്ലെന്ന് ഞങ്ങള്‍ക്ക് മനസ്സിലായി. അത് ബൈഡന് സര്‍ക്കാരിന് ചെയ്യാന്‍ കഴിയില്ല. അതുകൊണ്ട് പരിമിതികളില്‍ . നിന്നുകൊണ്ടുള്ള വ്യാപാരമായിരുന്നു ഞങ്ങളുടെ മനസ്സില്‍. അത് വിജയിക്കുകയും ചെയ്തു- മഹേഷ് അഘി പറയുന്നു. പല യുഎസ് കമ്പനികളുടെയും ഉല്പാദനം ഇന്ത്യയിലേക്ക് മാറ്റി. ഇന്ത്യയിലെ ഏകദേശം 10 കോടി അതിസമ്പന്നരായ ഇന്ത്യക്കാരുള്ളതിനാല് അവര്‍ക്ക് നല്ലൊരു ബിസിനസും ലഭിക്കാനുള്ള സാധ്യതയാണ് ഇതെന്ന് അമേരിക്കന്‍ കമ്പനികള്‍ക്കും മനസ്സിലായി.- മഹേഷ് അഘി ഈ മേഖലയില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ വിവരിച്ചു.
ചൈനയില്‍ നിന്നുള്ള വിതരണശൃംഖല ഇന്ത്യയിലേക്ക് മാറ്റി റിസ്ക് കുറയ്ക്കാനുള്ള പ്രവണത പല യുഎസ് കമ്പനികള്‍ക്കുമുണ്ട്. ഇന്ത്യയെപ്പറ്റി യുഎസ് കമ്പനികള്‍ക്ക് ആവേശമുണ്ട്. ഇന്ത്യയിലെ വിപണന സാധ്യതകളിലും അവര്‍ക്ക് പ്രതീക്ഷയുണ്ട്. – മഹേഷ് അഘി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: