ന്യൂദല്‍ഹി: പണ്ട് രാമക്ഷേത്രപ്രശ്നം രമ്യമായി തീര്‍ക്കാന്‍ ശങ്കരാചാര്യന്മാരും മുസ്ലിംവിഭാഗവും തമ്മില്‍ നടത്തിയ ചര്‍ച്ച പൊളിഞ്ഞപ്പോള്‍ അന്ന് താനും വിഎച്ച് പി നേതാവായ അശോക് സിംഗാളും ചേര്‍ന്ന് അയോധ്യക്ഷേത്രത്തിന് തൊട്ടടുത്തുള്ള കാളിക്ഷേത്രത്തില്‍ പൂജ നടത്തിയ കാര്യം അനുസ്മരിച്ച് ശ്രീ ശ്രീ രവിശങ്കര്‍. ഒരു ടെലിവിഷന്‍ ചാനലിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു ശ്രീ ശ്രീയുടെ ഈ പ്രതികരണം. അയോധ്യ രാമക്ഷേത്രകാര്യത്തില്‍ മുസ്ലിങ്ങളുമായി ചര്‍ച്ച വഴിമുട്ടിയപ്പോള്‍ അവസാനഘട്ട ഒത്തുതീര്‍പ്പുചര്‍ച്ചകളില്‍ ശ്രീ ശ്രീ രവിശങ്കറും പങ്കെടുത്തിരുന്നു.
‘മുസ്ലിങ്ങളുമായുള്ള ചര്‍ച്ച പൊളിഞ്ഞപ്പോള്‍ കാളിക്ഷേത്രത്തില്‍ പൂജ നടത്തി’
“ചര്‍ച്ച പൊളിഞ്ഞതോടെ എല്ലാവര്ക്കും നിരാശയായി. അപ്പോള്‍ വിഎച്ച്പി നേതാവായ അശോക് സിംഗാള്‍ തന്റെ അടുക്കല്‍ വന്ന് വിവരം പറഞ്ഞു. അന്ന് ഞാന്‍ പറഞ്ഞത് നമുക്ക് അയോധ്യ രാമക്ഷേത്രസൈറ്റിന് അടുത്തുള്ള കാളിക്ഷേത്രങ്ങളില്‍ നമുക്ക് പൂജ നടത്താമെന്നാണ്. അങ്ങിനെ ഞങ്ങള്‍ രണ്ട് ചെറിയ കാളീക്ഷേത്രങ്ങള്‍ കണ്ടെത്തി. അവിടെ അഭിഷേകം നടത്തിയ ശേഷം കാളി പൂജ നടത്തി. ഒപ്പം നിത്യഗോപാല്ജിയും മഹേഷ് ഗുപ്താജിയും ഉണ്ടായിരുന്നു. അന്ന് ഞങ്ങള്‍ അവിടെ സത്സംഗം നടത്തി. പ്രാര്‍ത്ഥിച്ചു. അന്ന് പൂജകള്‍ നടത്തുമ്പോള്‍ തന്നെ 14 വര്‍ഷത്തിനപ്പുറം ഇവിടെ രാമക്ഷേത്രമുയരുമെന്ന് എനിക്ക് ദീര്‍ഘദര്‍ശനം കിട്ടി.” – ശ്രീ ശ്രീ രവിശങ്കര്‍ പറയുന്നു.
“ഏത് കാര്യവും ശുഭകരമായി മുന്നോട്ട് നീങ്ങാന്‍ മഹാകാളിയുടെ അനുഗ്രഹം അത്യാവശ്യമാണ്. അതുകൊണ്ടാണ് മഹാകാളിക്ക് പൂജ നടത്തിയത്.” – ശ്രീ ശ്രീ രവിശങ്കര്‍ പറഞ്ഞു.
ശങ്കരാചാര്യന്മാര് പങ്കെടുക്കുന്നില്ലെങ്കില്‍ അത് അവരുടെ തീരുമാനം; പ്രാണപ്രതിഷ്ഠാദിനം ശുഭദിനമാണ്
അയോധ്യയിലെ ശ്രീരാമക്ഷേത്രത്തില്‍ അഭിഷേകം നടത്താന്‍ തെരഞ്ഞെടുത്ത ദിവസം ശുഭകരമായ ദിവസമാണെന്ന് ശ്രീ ശ്രീ രവിശങ്കര്‍. നാല് ശങ്കരാചര്യന്മാര്‍ ചടങ്ങിന് പങ്കെടുത്തില്ലെങ്കില്‍ അത് അവരുടെ കാഴ്ചപ്പാട് മാത്രമാണെന്നും ശ്രീ ശ്രീ രവിശങ്കര്‍ പറഞ്ഞു.
‘രാമക്ഷേത്രം ഉയര്‍ന്നതില്‍ മുസ്ലിങ്ങള്‍ സന്തുഷ്ടരാണ്’
“രാമക്ഷേത്രം ഉയര്‍ന്നതില്‍ മുസ്ലിങ്ങളും സന്തുഷ്ടരാണെന്ന് ശ്രീ ശ്രീ രവിശങ്കര്‍. ഞാന്‍ തന്നെ രാജ്യത്തെ 1200 ഇമാമുമാരുമായി ചര്‍ച്ച നടത്തിയിരുന്നു. രണ്ടോ മൂന്നോ പേര് ഒഴികെ മറ്റെല്ലാവരും രാമക്ഷേത്രമുയരുന്നതില് സന്തോഷം പ്രകടിപ്പിച്ചിരുന്നു.”-ശ്രീശ്രീ രവിശങ്കര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: