കൊച്ചി: ഡാര്‍ക്നെറ്റ് വഴി കോടികളുടെ ലഹരിയിടപാട് നടത്തിയ ഏഴുപേര്‍ കൊച്ചിയില്‍ പിടിയില്‍. നാർകോട്ടിക്സ് കണ്ട്രോള് ബ്യൂറോയാണ് സംഘത്തെ പിടികൂടിയത്. പിടിയിലായവര്‍ രാജ്യാന്തര ബന്ധമുള്ള ലഹരിമാഫിയ സംഘത്തിലെ കണ്ണികളാണെന്ന് എന്‍സിബി ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.
ആലുവ ചെങ്ങമനാട് സ്വദേശി ശരത് പാറയ്ക്കലാണ് സൂത്രധാരൻ. ജര്‍മനിയില്‍ നിന്നെത്തിയ പാഴ്സല്‍ സംബന്ധിച്ച അന്വേഷണമാണ് സംഘത്തെ കുടുക്കിയതെന്നും 326 എല്‍എസ്ഡി സ്റ്റാംപുകളും 8 ഗ്രാം ഹഷിഷ് ഓയിലും ഇവരില്‍ നിന്ന് പിടികൂടിയെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. എബിൻ ബാബു, ഷാരുൺ ഷാജി, കെ പി അമ്പാടി, സി ആർ അക്ഷയ്, അനന്തകൃഷ്ണൻ ടെബി, ആന്റണി സഞ്ജയ് എന്നിവരാണ് അറസ്റ്റിലായത്.
കൊച്ചിയിലെ ആറിടങ്ങളിൽ നടത്തിയ പരിശോധനയിൽ 326 എൽ എസ് ഡി സ്റ്റാമ്പുകൾ, എട്ട് ഗ്രാം ഹാഷിഷ് ഓയിൽ എന്നിവയും പിടിച്ചെടുത്തു. പിടിയിലായത് രാജ്യാന്തര ബന്ധമുള്ള ലഹരിമാഫിയ സംഘത്തിലെ കണ്ണികളാണെന്ന് നാർകോട്ടിക്സ് ബ്യൂറോ വ്യക്തമാക്കി. അന്വേഷണം കൂടുതൽ ഇടങ്ങളിലേയ്ക്ക് വ്യാപിപ്പിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
മറൈൻഡ്രൈവ് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്പന നടത്തുന്ന സംഘത്തിലെ പ്രധാന പ്രതികൾ കൊച്ചിയിൽ കഴിഞ്ഞദിവസം പിടിയിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: