രാമക്ഷേത്ര പ്രക്ഷോഭത്തില്‍ ബിജെപിയുടെ മുതിര്‍ന്ന നേതാവ് എല്‍.കെ. അദ്വാനിയുടെ പങ്ക് ആര്‍ക്കും മറക്കാനാവില്ല. ഇന്ന് ഭാരതം അയോദ്ധ്യയിലെ രാമക്ഷേത്രത്തിലെ രാംലല്ലയുടെ പ്രാണപ്രതിഷ്ഠയോട് അടുക്കുമ്പോള്‍ രാമരഥയാത്രയുടെ ഭാഗമായി അദ്വാനി നടത്തിയ പ്രസിദ്ധമായ ‘മന്ദിര്‍ വാഹിന്‍ ബനായേംഗേ’ പ്രസംഗം വീണ്ടും ചര്‍ച്ചയാകുകയാണ്.
ആളുകള്‍ ചോദിക്കുകയാണ് എന്തുകൊണ്ടാണ് നിങ്ങള്‍ കോടതി വിധിയെ മാനിക്കാത്തതെന്ന്. രാമന്‍ ആയോധ്യയില്‍ ജനിച്ചോ ഇല്ലയോ എന്ന് കോടതിക്ക് എങ്ങനെയാണ് തീരുമാനിക്കാന്‍ സാധിക്കുക. 1990ല്‍ രഥയാത്രയ്‌ക്കിടെ, അയോധ്യയിലേക്കുള്ള തന്റെ മാര്‍ച്ച് റദ്ദാക്കി തിരികെ പോകണമെന്ന് ആവശ്യപ്പെട്ട ബീഹാര്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവ് ഉള്‍പ്പെടെയുള്ളവര്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്വാനി.
അയോധ്യയിലേക്ക് യാത്ര ചെയ്യുന്ന രാമരഥത്തിന്റെ മുന്നേറ്റം തടയരുതെന്ന് നേതാക്കളോട് അദ്വാനി പറഞ്ഞു. രഥത്തിന്റെ വഴിയെ നിങ്ങള്‍ വരരുത്, അതിനെ എതിര്‍ക്കാനൊ തടയാനോ ശ്രമിക്കരുത്. കാരണം ഇത് ജനങ്ങളുടെ രഥമാണ്, ജനങ്ങളുടെ നിശ്ചയദാര്‍ഢ്യത്തിന്റെയാണ്. രാമജന്മഭൂമിയില്‍ കര്‍സേവ നടത്താനാണ് സോമനാഥില്‍ നിന്ന് രഥം പുറപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
ഞങ്ങള്‍ അവിടെ തന്നെ ക്ഷേത്രം പണിയും. ആരുണ്ട് ഇത് തടയാന്‍, ഏത് സര്‍ക്കാരാണ് ഇതിനെ തടയാന്‍പോകുന്നതെന്നും അദേഹം പ്രസംഗത്തില്‍ ചോദിച്ചു. ‘മന്ദിര്‍ വാഹിന്‍ ബനായേംഗേ. ഉസ്‌കൊ കൗന് രൊകെഗ. കൗന്‍ സി സര്‍ക്കാര്‍ റോക്‌നേ വാലി ഹൈ?’ എന്ന വാക്കുകള്‍ക്ക് ‘റാം ലല്ല ഹം ആയേംഗെ, മന്ദിര്‍ വാഹിന്‍ ബനായേംഗേ’ എന്ന മുദ്രാവാക്യം വിളിച്ചാണ് സ്വീകരിച്ചത്.
ഭൂമി തര്‍ക്ക കേസ് 2019 നവംബര്‍ ഒമ്പതിന് അവസാനിച്ചു, ഇന്ത്യയുടെ സുപ്രീം കോടതി രാമക്ഷേത്രം നിര്‍മ്മിക്കാന്‍ അനുവദിക്കുകയും ചെയ്തു. 2020 ഓഗസ്റ്റില്‍ നിര്‍മ്മാണം ആരംഭിച്ച ക്ഷേത്രത്തിന്റെ പണി വരുന്ന രണ്ട് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: