മലപ്പുറം: പൊന്നാനി എരമംഗലത്ത് കടന്നൽ ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം. പൊന്നാനി സ്വദേശി പിആർ ഗോപാലകൃഷ്ണനാണ് മരിച്ചത്. എരമംഗലത്ത് കുടുംബക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം.
ക്ഷേത്രത്തിന് സമീപമുള്ള മരത്തിൽ നിന്ന് കടന്നൽ കൂട്ടമെത്തി 74-കാരനായ വയോധികനെ ആക്രമിക്കുകയായിരുന്നു. ക്ഷേത്രത്തിൽ ദർശനത്തിന് എത്തിയതായിരുന്നു അദ്ദേഹം. കൂടാതെ കടന്നലുകളുടെ ആക്രമണത്തിൽ നാല് പേർക്ക് കൂടി പരിക്കേറ്റിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: