തായ്പേയി: വടക്കന്‍ തായ്വാനിലെ ഒരു ഖനിത്തൊഴിലാളിയുടെ മകനായിട്ടാണ് വില്യം തായ് ജനിപ്പിച്ചത്. ഖനി ദുരന്തത്തില്‍പ്പെട്ട് രണ്ടുവയസുള്ളപ്പോള്‍ അച്ഛന് മരിച്ചു. അഞ്ച് സഹോദരങ്ങള്‍ക്കൊപ്പം അമ്മയാണ് ലായ്യെ വളര്‍ത്തിയത്.
ഖനികളോട് ചേര്‍ന്നുള്ള ചെറിയ വീട്ടിലായിരുന്നു അദ്ദേഹത്തിന്റെ ബാല്യം. പട്ടിണിയുമായി പൊരുതിയുള്ള ജീവിതം. അതിജീവനത്തിനായുള്ള പോരാട്ടം അദ്ദേഹത്തില്‍ സ്ഥിരോത്സാഹം അദ്ദേഹത്തിന് ജീവിതം വിജയം നേടിക്കൊടുക്കുകയായിരുന്നു. ഡോക്ടറായതോടെ ജീവിതം നേട്ടത്തിന്റെ പാതയിലായി. പിന്നീട് ഹാര്‍വാര്‍ഡില്‍നിന്ന് പൊതുജനാരോഗ്യത്തില്‍ ബിരുദാനന്തര ബിരുദം നേടി. 1980കളിലാണ് പരിഷ്കരണ മുദ്രാവാക്യവുമായി അദ്ദേഹം രാഷ്ട്രീയത്തില്‍ ഇറങ്ങുന്നത്.
1998ല്‍ പാര്‍ലമെന്റ് അംഗമായ അദ്ദേഹം 2010ല്‍ തായ്വാന് സിറ്റിയുടെ മേയറായി. 2017-19 കാലഘട്ടത്തില്‍ പ്രസിഡന്റിന്റെ ഉപദേഷ്ടാവായിരുന്നു. 2019ല്‍ ലായ് വൈസ് പ്രഡിഡന്റായി.
ചൈന എന്നും ശത്രുപക്ഷത്ത് കണ്ടിരുന്ന നേതാവായിരുന്നു ലായ്. വില്യം ലായ് ചൈനയ്ക്കു പണ്ടേ ‘വിഘടനവാദി’യാണ്. തായ്വാനിലെ തെരഞ്ഞെടുപ്പ് രംഗം ചൂടുപിടിച്ചതോടെ അദ്ദേഹത്തെ ‘കള്ളന്’, ‘നുണയന്’ എന്നുമാണ് ചൈന വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍ ചൈനയുടെ ദുഷ്പ്രചാരണങ്ങളെല്ലാം തായ്വാന് ജനങ്ങള്‍ തള്ളിക്കളയുകയായിരുന്നു.
അതേസമയം തായ്വാന് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി വില്യം ലായ് എന്നറിയപ്പെടുന്ന ലായ് ചിങ് തെയുടെ വിജയത്തില്‍ ചൈനയ്ക്ക് അത്ര സുഖിച്ചിട്ടില്ല.
തായ്വാനെ ചൈനയുമായി വീണ്ടും കൂട്ടിച്ചേര്‍ക്കുമെന്ന ഭീഷണികള്‍ക്കിടയിലാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നത്. തായ്വാന് ജനത ജനാധിപത്യത്തെ എത്രമാത്രം വിലമതിക്കുന്നുവെന്ന് ലോകത്തിന് കാണിച്ചുകൊടുത്തുവെന്ന് വിജയിച്ച ലായ് ചിങ് തെ പറഞ്ഞു. ലോകത്തിലെ ജനാധിപത്യ രാജ്യങ്ങള്‍ക്കൊപ്പം ഞങ്ങള്‍ തുടര്‍ന്നും നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനുള്ള ബാഹ്യശക്തികളടെ ശ്രമങ്ങളെ തായ്വാന് ജനത വിജയകരമായി ചെറുത്തുവെന്നും ചൈനയെ പരിഹസിച്ച് ലായ് ചിങ് തെ പറഞ്ഞു.
ബെയ്ജിങ്ങുമായി മികച്ച ബന്ധവും തായ്വാന് കടലിടുക്കില്‍ സമാധാനവുമായിരുന്നു കുമിന്താങ് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം. ലായി പ്രശ്നക്കാരനാണെന്നും അദ്ദേഹത്തിനു വോട്ട് ചെയ്യരുതെന്നും ചൈന ജനങ്ങളോട് അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ചൈനയുടെ ഈ സമ്മര്‍ദം തായ്വാന്റെ മണ്ണില്‍ പരാജപ്പെടുകയായിരുന്നു.
ആകെ പോള്‍ ചെയ്തതില്‍ 39.55 ശതമാനം വോട്ടുകള്‍ ലായിക്കു ലഭിച്ചു. കുമിന്താങ് പാര്‍ട്ടിയുടെ ഹൗ യു ഇയ്ക്ക് 33.24 ശതമാനം പേരുടെ പിന്തുണ ലഭിച്ചപ്പോള്‍ തായ്വാന് പീപ്പിള്‍സ് പാര്‍ട്ടിയുടെ കൊ വെന്‍ ജെയ്ക്ക് 27.21 ശതമാനം വോട്ട് നേടാനായി.
ഇതിനിടയില്‍ അമേരിക്കയിലെ മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സ്റ്റീഫന്‍ ഹാഡ്ലി, മുന്‍ ഡെപ്യൂട്ടി സെക്രട്ടറി ജെയിംസ് സ്റ്റീന്‍ബെര്‍ഗ് എന്നിവര്‍ ഇന്ന് തായ്വാനിലെത്തും. ഇവര്‍ ചൊവ്വാഴ്ച തായ്വാന് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: